Monday October 21st, 2019 - 3:05:am
topbanner

പത്തനംതിട്ടയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് ; നദിതീര വാസികള്‍ ജാഗ്രത പാലിക്കുക : ജില്ലാ കളക്ടര്‍ പി.ബി നൂഹ്

Anusha Aroli
പത്തനംതിട്ടയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് ; നദിതീര വാസികള്‍ ജാഗ്രത പാലിക്കുക : ജില്ലാ കളക്ടര്‍ പി.ബി നൂഹ്

പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ജില്ലാ കളക്ടര്‍ പി .ബി നൂഹ് പൊതു ജനങ്ങള്‍ക്കു വേണ്ടി സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ റിസര്‍വോയറില്‍ വൈകുന്നേരത്തോടുകൂടി ജലനിരപ്പ് ഉയരാന്‍ സാദ്ധ്യത നിലനില്‍ക്കുന്നു. മൂഴിയാര്‍ പവര്‍ ഹൗസിലെ പീക്ക് അവര്‍ വൈദ്യുതി ഉല്‍പാദനവും കൂടി കണക്കിലെടുക്കുമ്പോള്‍ വൈകുന്നേരം ഏഴിന് ശേഷം ഡാമില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം നിലനില്‍ക്കുന്നു. മൂഴിയാര്‍ ഡാമിലൂടെ അധികത്തിലൊഴുക്കി വിടുന്ന ജലം നാല് മണിക്കൂറിന് ശേഷം ആങ്ങമൂഴിയില്‍ എത്തുകയും, ആങ്ങമുഴി സീതത്തോട്, തുടങ്ങിയ കക്കാട് ആറിന്റെ തീരപ്രദേശങ്ങളില്‍ 30 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുമുണ്ട്.

കക്കാട് ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ സുരക്ഷാ കരുതല്‍ സ്വീകരിക്കണം. മഴ തുടരുന്ന സാഹചര്യത്തിലും കരിക്കയം അള്ളുങ്കല്‍, മൂഴിയാര്‍ ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതി ഉത്പാദനം ഉയര്‍ത്തുന്നതിനാലും മണിയാര്‍ ഡാമിലെയും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പമ്പ കക്കി നദി തീരവാസികള്‍ ജാഗ്രത പുലര്‍ത്തണം. ഇങ്ങനെ ഷട്ടര്‍ ഉയര്‍ത്തുന്നതുമൂലം കക്കാട്ടാറില്‍ ഏകദേശം ഒരു മീറ്റര്‍ ജലനിരപ്പ് ഉയരും.

ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ചെറുക്കുവാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കരുത്.

മഞ്ഞ അലര്‍ട്ടു പ്രഖ്യാപിച്ച വേളയില്‍ വരും ദിവസങ്ങളിലെ മഴ സംബന്ധിച്ച അലര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ ശ്രദ്ധയോടെ നിരീക്ഷിക്കുക. കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി ദൃശ്യ ശ്രവ്യ മാധ്യമങ്ങളോ മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ കളക്ടറുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക.

ജില്ലയില്‍ കളക്ടറേറ്റിലും എല്ലാ താലൂക്കാഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. പൊതുജനങ്ങള്‍ക്ക് ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. കളക്ടറേറ്റ്-0468 2322515/2222515/8078808915, താലൂക്കാഫീസ് തിരുവല്ല-0469 2601303, കോഴഞ്ചേരി-04682222221, മല്ലപ്പളളി-0469 2682293, അടൂര്‍-04734 224826, റാന്നി-04735 227442, കോന്നി-0468 2240087.

Read more topics: yellow alert, pattanamthitta
English summary
yellow alert in pattanamthitta
topbanner

More News from this section

Subscribe by Email