Friday April 3rd, 2020 - 9:55:am
topbanner

സേലത്ത് നിന്നും കാണാതായ യുവതിയെ തേടി ഭർത്താവ് കണ്ണൂരിൽ : തൃശ്ശൂരിൽ ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ്

princy
സേലത്ത് നിന്നും കാണാതായ യുവതിയെ തേടി ഭർത്താവ് കണ്ണൂരിൽ   :  തൃശ്ശൂരിൽ ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ്

കണ്ണൂർ : തമിഴ് നാട്ടിലെ സേലത്ത് നിന്നും കാണാതായ യുവതിയെ തിരക്കി ഭർത്താവും കുഞ്ഞും കണ്ണൂരിൽ എത്തി . സേലത്തെ വല്ലൂർ കോളനിയിലെ എസ്. സൗജിത്തിനെ (36 ) അന്വേഷിച്ചാണ് കുടുംബം കണ്ണൂരിലെത്തിയത് . കാണാതായ യുവതി കണ്ണൂരിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷിച്ച് എത്തിയതെന്നും ഭർത്താവ് സയ്യിദ് മുസ്തഫ കണ്ണൂർ ടൗൺ സ്റ്റേഷനിൽ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാൽ സൗജിത്തിന്റെ ഫോൺ നമ്പർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ തൃശൂരാണ് ടവർ ലോക്കെഷനായി കാണിക്കുന്നതെന്നും ടൗൺ പോലീസ് പറയുന്നു . യുവതിയെ കണ്ടെത്തുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 9025830004 എന്ന നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Read more topics: kannur, woman, missing, case,
English summary
woman missing case in selam her husband went kannur for search
topbanner

More News from this section

Subscribe by Email