Thursday June 4th, 2020 - 7:37:pm

തൃശൂർ പാലക്കുഴിയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

Anusha Aroli
തൃശൂർ പാലക്കുഴിയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

തൃശൂര്‍: കിഴക്കഞ്ചേരി പാലക്കുഴിയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പാലക്കുഴി താണിചുവടിന് സമീപം കൊരട്ടി സ്വദേശി ചൂരയില്‍ മാത്യുവിന്റെ കൃഷിയിടത്താണ് വ്യാഴാഴ്ച രാത്രി കാട്ടാനയിറങ്ങിയത്. നിരവധി വാഴകളും, തെങ്ങും, കുരുമുളകും നശിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാട്ടാനശല്യത്തില്‍ നിന്നും രക്ഷനേടുന്നതിനായി വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ വേലി ഉള്‍പ്പെടെ തകര്‍ത്താണ് കാട്ടാനക്കൂട്ടം കടന്നത്. സൗരോര്‍ജ്ജ വേലി യഥാസമയം പരിചരിക്കാന്‍ കര്‍ഷകര്‍ തയ്യാറാവാത്തതാണ് കാട്ടാനകള്‍ വരാന്‍ കാരണം.

സൗരോര്‍ജ്ജ വേലിയില്‍ വള്ളിയും മറ്റും പടര്‍ന്നു കയറിയാല്‍ ഇതിലെ വൈദ്യുതി നഷ്ടപ്പെടും. രാത്രി മാത്രമേ വേലിയിലേക്ക് വൈദ്യുതി കടത്തിവിടാന്‍ പറ്റൂ. എന്നാല്‍ പകല്‍ സമയത്തും ഇതില്‍ വൈദ്യുതി കടത്തിവിടുന്നതിനാല്‍ രാത്രി പെട്ടെന്ന് ചാര്‍ജ് തീര്‍ന്ന് പോകാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

 

English summary
wild elephant paddy destroyed in thrissur paalakkuzhi
topbanner

More News from this section

Subscribe by Email