Sunday October 20th, 2019 - 5:06:pm
topbanner

തൃശ്ശൂരിലെ 'വിശപ്പുരഹിത പഴയന്നൂർ' രണ്ടാം വർഷത്തിലേക്ക്

Anusha Aroli
തൃശ്ശൂരിലെ 'വിശപ്പുരഹിത പഴയന്നൂർ' രണ്ടാം വർഷത്തിലേക്ക്

തൃശൂർ : പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 'വിശപ്പുരഹിത പഴയന്നൂർ' പദ്ധതി വിജയകരമായ രണ്ടാം വർഷത്തിൽ. വിശപ്പ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ആശയത്തോടെ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ കിടപ്പു രോഗികൾക്ക് ഒരു നേരത്തെ സമ്പൂർണ പോഷകാഹാരം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തോടെ ആരംഭിച്ചതാണ് പദ്ധതി. 17 ലക്ഷം രൂപ വാർഷികച്ചിലവിലേക്ക് വകയിരുത്തി ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിൽ 108 വാർഡുകളിലായി 457 കിടപ്പു രോഗികൾക്കാണ് പദ്ധതി പ്രകാരം ഭക്ഷണം എത്തിച്ചിരുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് പ്രവർത്തകരും സെക്കണ്ടറി തല പാലിയേറ്റീവ് നഴ്സ്, ആശാ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിയോഗിക്കപ്പെട്ടത്. കൂടാതെ അങ്കണവാടി കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ തയ്യാറാക്കുന്നതിന് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ, സൂപ്പർവൈസർ, അങ്കണവാടി വർക്കർമാർ അടക്കമുള്ളവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കുന്ന അരിയും, ചെറുപയറും അനുബന്ധ സാധനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നത്. 108 കുടുംബശ്രീ ഏരിയ ഡവലപ്മെമെന്റ് സൊസൈറ്റികളുടെ സഹകരണത്തോടെയാണ് വാർഡുകളിലേക്ക് ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നത്.

ഒരു ബ്ലോക്ക് പഞ്ചായത്തിനെ പരിപൂർണമായും പട്ടിണി വിമുക്തമാക്കുന്ന മാതൃകാപരമായ ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനാണ് നിർവ്വഹിച്ചത്. 'വിശപ്പുരഹിത പഴയന്നൂർ' പദ്ധതി യാഥാർത്ഥ്യത്തിലെത്തിച്ചു കൊണ്ടിരിക്കുകയാണ് പഴയന്നൂരിലെ ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും.

English summary
visappurahitha pazhayannoor project in thrissur
topbanner

More News from this section

Subscribe by Email