Monday October 21st, 2019 - 3:01:am
topbanner

999 മലകളെ സാക്ഷി നിർത്തി കോന്നി കല്ലേലി കാവില്‍ അക്ഷരപൂജമഹോത്സവം

Anusha Aroli
999 മലകളെ സാക്ഷി നിർത്തി കോന്നി കല്ലേലി കാവില്‍  അക്ഷരപൂജമഹോത്സവം

കോന്നി :999 മലകളെ സാക്ഷി നിർത്തി 56 അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ അക്ഷരപൂജമഹോത്സവവും എഴുത്തിനിരുത്തും നടന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാവിൽ നിന്നും അറിഞ്ഞോ അറിയാതെയോ പുറത്തു വന്ന സ്വരചേർച്ചയില്ലാത്ത വാക്കുകളെ നയിക്കുന്ന അക്ഷരങ്ങളോട് ക്ഷമ ചോദിച്ചും മഹത്തരമായആദി ദ്രാവിഡ നാഗ ഗോത്ര ആർഷ സംസ്കാര ഭൂവിലെ തിന്മകളെ ഒഴിപ്പിച്ചെടുക്കുന്നതിനും ,അന്യമാകുന്ന ഭാഷയെ കൈ പിടിച്ചുയർത്തി നന്മകളെ ഉണർത്തിച്ചു കൊണ്ട് പൂജയെടുപ്പ് നടന്നു . തുടർന്ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി .

തേനിൽ മുക്കിയ മഞ്ഞൾ തൂലിക കൊണ്ട് നാവിൽ തൊടു കുറി വരച്ചു . പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു.കാവ് മുഖ്യ ഊരാളി ഭാസ്കരൻ കാർമ്മികത്വം വഹിച്ചു . താംബൂല സമർപ്പണം ,വട്ടി ഒരുക്ക് സമർപ്പണം , മലയ്ക്ക് കരിക്കു പടേനി , ആദി പരാശക്തി പൂജ ,കുട്ടിച്ചാത്തൻ പൂജ , മീനൂട്ട് ,വാനര ഊട്ട് ,ആരണ്യ പൂജ , ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ എന്നീ പൂജകൾ നടന്നു . ഭക്തർ എല്ലാവരും അരിമണിയിൽ അക്ഷരം കുറിച്ചു.

English summary
vidhyarambam vijayadhasami in konni kalleli kavu
topbanner

More News from this section

Subscribe by Email