Monday April 12th, 2021 - 8:48:am

പ്രതിശ്രുതവധുവിന്റെ വീഡിയോ ക്ലിപ്പ് കാണിച്ച യുവാവിനെ വരനും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു

NewsDesk
പ്രതിശ്രുതവധുവിന്റെ വീഡിയോ ക്ലിപ്പ് കാണിച്ച യുവാവിനെ വരനും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു

കാഞ്ഞങ്ങാട്: പ്രതിശ്രുതവധുവിന്റെ അശ്ലീല വീഡിയോ ക്ലിപ്പ് കാട്ടിയ യുവാവിനെ വരനും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു. നീലേശ്വരം മാര്‍ക്കറ്റിലുള്ള പി.കെ ടവറിലെ ലോഡ്ജ് മുറിയിലാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുരുതരമായി പരിക്കേറ്റ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി റിനീഷി (30)നെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിനീഷിന്റെ സുഹൃത്തും ഗള്‍ഫുകാരനുമായ വെള്ളിക്കോത്തെ വിജേഷ്, വെള്ളിക്കോത്തെ വിശാഖ്, ഇവരുടെ സുഹൃത്ത് കാഞ്ഞങ്ങാട് കടപ്പുറത്തെ അജേഷ് എന്നിവര്‍ ചേര്‍ന്നാണ് കുത്തിയത്.

വിജേഷിന്റെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. ഈ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ക്ലിപ്പ് റിനീഷ് കാണിച്ചുകൊടുത്തു. ഇതിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും റിനീഷിന് കുത്തേല്‍ക്കുകയുമായിരുന്നു.

ഒരു മാസം മുമ്പ് റിനീഷും വെള്ളിക്കോത്തെ ഒരു അധ്യാപികയും നാടുവിട്ടിരുന്നു. ഇവരെ പിന്നീട് എറണാകുളത്ത് കണ്ടെത്തുകയും യുവതി പിന്നീട് അവരുടെ വീട്ടുകാര്‍ക്കൊപ്പം പോവുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ നാട്ടില്‍ അടിപിടി ഉണ്ടായതിനെ തുടര്‍ന്ന് റിനീഷിന് വെള്ളിക്കോത്തേയ്ക്ക് പോകാന്‍ സാധിച്ചിരുന്നില്ല. നീലേശ്വരത്തെ ലോഡ്ജ് മുറിയില്‍ താമസിച്ചുവരികയായിരുന്നു റിനീഷ്.

കുത്തേറ്റ റിനീഷിനെതിരെയും കുത്തിയവര്‍ക്കെതിരെയും ഏതാനും കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

മോഹന്‍ലാലിനെ വീഴ്ത്തി കസബ'യിലൂടെ മമ്മൂട്ടിയുടെ പടയോട്ടം

വിനുവിന്റെ ട്വീറ്റ് ഏറ്റു: പ്രസ് ക്ലബ്ബിനോട് അനുബന്ധിച്ചുള്ള മദ്യപാന സങ്കേതത്തിന് പൂട്ടുവീണു

Read more topics: video, clip, kanhangad, man, stabe, friend
English summary
video clip; kanhangad man stabbed by friend
topbanner

More News from this section

Subscribe by Email