Friday July 19th, 2019 - 1:50:pm
topbanner
topbanner

സ്വാമി വിവേകാനന്ദൻ നവോത്ഥാന നായകൻ: കെ.ബാബു എം.എൽ.എ

Neethu
സ്വാമി വിവേകാനന്ദൻ നവോത്ഥാന നായകൻ: കെ.ബാബു എം.എൽ.എ

പാലക്കാട്: സ്വാമി വിവേകാനന്ദൻ വിപ്ലവകരമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകനാണെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു. നെഹ്റു യുവ കേന്ദ്രയുടെ ജില്ലാതല യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. പരിപാടിയോടനുബന്ധിച്ച് നടന്ന യൂത്ത് പാർലമെന്റിൽ എസ്.എ.ഹംസ, അശോക് നെന്മാറ, സജേഷ് ചന്ദ്രൻ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടന്ന പരിപാടിയിൽ ജില്ലാ യൂത്ത് കോഡിനേറ്റർ എം.അനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം ജ്യോതി സുരേഷ്, രാജൻ ഒനൂർ പളളം, ഷൈജു വെമ്പല്ലൂർ, എം.ജി.ശശികുമാർ പങ്കെടുത്തു.

English summary
varagosham minister K Babu
topbanner

More News from this section

Subscribe by Email