Thursday August 13th, 2020 - 2:32:pm

അദാലത്തിലെത്തിയ ഭാര്യയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരേ കേസ്

suvitha
അദാലത്തിലെത്തിയ ഭാര്യയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരേ കേസ്

ആലപ്പുഴ: വനിതാ കമ്മിഷൻ അദാലത്തിൽ പരാതി നൽകിയ ഭാര്യയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ കേസെടുക്കാൻ കമ്മീഷനംഗം അഡ്വ. എം.എസ് താര പോലീസിന് നിർദ്ദേശം നൽകി. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് കായംകുളം സ്വദേശിനി നൽകിയ പരാതിയിൽ ഭർത്താവിനെ വനിതാ കമ്മിഷൻ ഇന്നലെ ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ അദാലത്തിൽ വിളിപ്പിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അദാലത്തിലെ വിസ്താരത്തിനുശേഷം ഇയാൾ ഭാര്യ വീട്ടിലെത്തി ഭാര്യാമാതാവിനോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അദാലത്തിനുശേഷം കായംകുളത്തെ വീട്ടിലെത്തിയ യുവതി വീണ്ടും പിതാവുമായി അദാലത്തിലെത്തി കമ്മിഷനെ വിവരം ധരിപ്പിക്കുകയായിരുന്നു.

English summary
case aganist husband: wife who go adalath
topbanner

More News from this section

Subscribe by Email