Friday August 23rd, 2019 - 11:46:pm
topbanner
topbanner

കാസർഗോഡ് നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 43 കേസുകള്‍ പരിഗണിച്ചു

Anusha Aroli
കാസർഗോഡ് നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 43 കേസുകള്‍ പരിഗണിച്ചു

കാസര്‍കോട് : കളക്ടറേറ്റില്‍ വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 43 കേസുകള്‍ പരിഗണിച്ചു. ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. മൂന്നു പരാതികളില്‍ പോലീസ്, തൊഴില്‍വകുപ്പുകളില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. 31 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.കാസര്‍കോട് ജില്ലയില്‍ നിന്ന് വനിതാ കമ്മീഷനിലെത്തുന്ന പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്നുണ്ടെന്ന് കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു.

നിലവില്‍ ഒരു പരാതിപോലും കെട്ടിക്കിടക്കുന്നില്ല. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവും ജില്ലയിലെ ഉദ്യോഗസ്ഥരും നല്‍കുന്ന സേവനങ്ങള്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പരിഹരിക്കുന്നതിനും കഴിയുന്നുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണയും മികച്ചതാണ്.

എല്ലാ മാസവും കൃത്യമായി അദാലത്തുകള്‍ നടത്തുകയും പരിഹാരം കാണുവാനും കമ്മീഷന്‍ ശ്രമിക്കുന്നുണ്ട്. കൃത്യമായ ഇടപെടലുകള്‍ നടത്തിയതോടെ പരാതികളും കുറയുന്നുണ്ട്. ജില്ലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് സ്ത്രീകള്‍ക്കായി മാസവും ബോധവത്ക്കരണ സെമിനാറുകളും വനിതാ കമ്മീഷന്‍ നടത്തുന്നുണ്ടെന്നും കമ്മീഷന്‍ അംഗങ്ങളായ ഡോ.ഷാഹിദാ കമാലും ഇ.എം രാധയും പറഞ്ഞു.

ഹുസൂര്‍ ശിരസ്തദാര്‍ കെ.നാരായണന്‍, ലീഗല്‍ പാനല്‍ അംങ്ങളായ അഡ്വ.എ.പി ഉഷ, അഡ്വ.എസ്.എന്‍ സരിത, വനിതാ സെല്‍ എസ്‌ഐ:എം.എ ശാന്ത, സിപിഒ:പി.ഷീല, വനിതാ കമ്മീഷനിലെ സീനിയര്‍ സൂപ്രണ്ട് ജെയ്‌മോന്‍ എ ജോണ്‍, ക്ലാര്‍ക്ക് അമല്‍ മിത്ര എന്നിവരും പങ്കെടുത്തു.

English summary
vanitha commission adalath in kasargod
topbanner

More News from this section

Subscribe by Email