Wednesday January 29th, 2020 - 8:07:pm
topbanner

തൃശ്ശൂർ ചാവക്കാട്ട് അജ്ഞാത ജീവിയുടെ ആക്രമണം : ഇരുപതോളം കോഴികള്‍ ചത്തു

princy
തൃശ്ശൂർ ചാവക്കാട്ട് അജ്ഞാത ജീവിയുടെ ആക്രമണം :  ഇരുപതോളം കോഴികള്‍ ചത്തു

തൃശൂര്‍:ചാവക്കാട്ട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ഇരുപതോളം കോഴികള്‍ ചത്തു. കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്ക് പടിഞ്ഞാറ് റമളാന്‍ വീട്ടില്‍ ബഷീര്‍, ഷാഹു എന്നിവരുടെ വീടുകളിലെ വളര്‍ത്തു കോഴികളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞാറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഇതേ സമയം വീട്ടുകാര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു.വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കോഴികളെല്ലാം പറമ്പില്‍ ചത്തു കിടക്കുന്നതായി കണ്ടത്. കുറച്ചു കോഴികളെ കാണാതായിട്ടുമുണ്ട്.

തൊട്ടടുത്ത് കൂടുകളില്‍ കോഴികളുണ്ടായിരുന്നെങ്കിലും ഈ കോഴികള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടില്ല. നേരത്തെ വട്ടേക്കാട് മേഖലയിലും കോഴികളെ അജ്ഞാത ജീവി വകവരുത്തിയിരുന്നു.

English summary
unknown creature attack in Chavakkad
topbanner

More News from this section

Subscribe by Email