Thursday August 6th, 2020 - 7:38:pm

കല്യാശ്ശേരി മണ്ഡലത്തില്‍ 35 റോഡുകളുടെ നവീകരണത്തിന് 5.69 കോടി രൂപയുടെ ഭരണാനുമതി : ടി വി രാജേഷ് എംഎല്‍എ

Anusha Aroli
കല്യാശ്ശേരി മണ്ഡലത്തില്‍ 35 റോഡുകളുടെ നവീകരണത്തിന് 5.69 കോടി രൂപയുടെ ഭരണാനുമതി : ടി വി രാജേഷ് എംഎല്‍എ

കണ്ണൂർ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്യാശ്ശേരി മണ്ഡലത്തിലെ 35 റോഡുകളുടെ നവീകരണത്തിന് 5.69 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി വി രാജേഷ് എംഎല്‍എ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചെറുകുന്ന് പഞ്ചായത്തിലെ കട്ടകുളം ട്രാന്‍സ്‌ഫോര്‍മര്‍ ചെറുകുന്ന് വെല്‍ഫയര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ റോഡ് - 10 ലക്ഷം, കട്ടകുളം അങ്കണവാടി - ബാപ്പുങ്ങല്‍ ബണ്ട് റോഡ്- 16 ലക്ഷം, മുട്ടില്‍ വായനശാല- മൂലക്കീല്‍ ബണ്ട് റോഡ് - 10 ലക്ഷം, പാടിയില്‍ - മുതിര കടവ് റോഡ് - 40 ലക്ഷം, ചെറുതാഴം പഞ്ചായത്തിലെ കല്ലമ്പലം - തേനംതിട്ട വയല്‍ - 10 ലക്ഷം, അറത്തില്‍ സ്‌കൂള്‍ - പോറ്റിയില്ലം - പുറച്ചേരി യു പി സ്‌കൂള്‍ റോഡ് - 18 ലക്ഷം, കുളപ്രം - മൂലന്‍കോട്ടുച്ചാല്‍ - 13 ലക്ഷം, കോക്കാട് -പനവയല്‍ - ചിറവക്ക് റോഡ് - 15 ലക്ഷം, ശ്രീസ്ത - മാടപ്പുറം - കോളനി റോഡ് - 15 ലക്ഷം, പുറച്ചേരി വായനശാല - ശിവക്ഷേത്രം - കോട്ടയില്‍ റോഡ് - 15 ലക്ഷം, ഏഴോം പഞ്ചായത്തിലെ ഏഴോം ബോട്ട് കടവ് റോഡ് - 15 ലക്ഷം, പുല്ലാഞ്ഞിട - എരിപുരം താലൂക്ക് ആശുപത്രി റോഡ് - 15 ലക്ഷം, കൈവേലി - ഏച്ചില്‍മൊട്ട റോഡ് - 30 ലക്ഷം, നെരുവമ്പ്രം- കണ്ണോം ഗാന്ധി റോഡ് - 10 ലക്ഷം, കടന്നപ്പള്ളി - പാണപുഴ പഞ്ചായത്തിലെ മല്ലപ്പള്ളി മുക്ക് - ആലക്കാന്‍ തോട് - വടക്കുഭാഗം - മുണ്ടയാട്ട് താഴെ റോഡ് - 15 ലക്ഷം, കണ്ടോന്താര്‍- തൃക്കുട്ടേരി - മണിയറ റോഡ്- 10 ലക്ഷം, കച്ചേരിക്കടവ്- പയിനാടി- കരിക്കച്ചാല്‍ റോഡ്- 15 ലക്ഷം, കല്യാശ്ശേരി പഞ്ചായത്തിലെ കണിയറ വയല്‍ റോഡ് - 10 ലക്ഷം, ഇരിണാവ് - ചിന്നനായര്‍ പീടിക - ഇരിണാവ് യു പി സ്‌കൂള്‍ റോഡ്- 13 ലക്ഷം, അപ്പമില്‍ - കാക്കോട്ടുകാവ് റോഡ് - 11 ലക്ഷം, കണ്ണപുരം പഞ്ചായത്തിലെ മൊയ്യന്‍ റോഡ് - പൊട്ടി ബസാര്‍ റോഡ് - 10 ലക്ഷം, കണ്ണപുരം പെട്രോള്‍ പമ്പ് - പി ടി മുക്ക് റോഡ് - 16 ലക്ഷം, മൊട്ടമ്മല്‍ - പൊതു ശ്മശാനം - പൊടിപുറം റോഡ്- 38 ലക്ഷം, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ പുതിയ പുഴക്കര - ചെനോളി മില്‍ റോഡ് - 12 ലക്ഷം, താമരകുളങ്ങര - പടിഞ്ഞാറെ വായല്‍ - മൂശാരി കൊവ്വല്‍ റോഡ് - 15 ലക്ഷം ഉദയപുരം - കൊവ്വപ്പുറം റയില്‍വേ ഗേറ്റ് റോഡ്-25 ലക്ഷം, മാടായി പഞ്ചായത്തിലെ കോഴിമ്പസാര്‍ എസ് ബി ഐ ജമായത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റോഡ് - 20 ലക്ഷം, മുട്ടം - മഞ്ഞേരി - സെയ്ദ് മസ്ജിദ് റോഡ് - 10 ലക്ഷം, കിയച്ചാല്‍ - വയലപ്ര റോഡ് - 20 ലക്ഷം, മാട്ടൂല്‍ പഞ്ചായത്തിലെ ജസിന്ത - കടപ്പുറം റോഡ് - 20 ലക്ഷം, മാട്ടൂല്‍ സിദ്ദിഖപള്ളി - കടപ്പുറം റോഡ് - 30 ലക്ഷം, പട്ടുവം ഗ്രാമ പഞ്ചായത്തിലെ കുഞ്ഞിമുറ്റം അങ്കണവാടി - കരിക്കാല്‍ അമ്പലം റോഡ് - 15 ലക്ഷം, അരിയില്‍ ധര്‍മ്മ കിണര്‍ - കുതിരപ്പുറം - മുള്ളൂല്‍ ഏ കെ ജി മന്ദിരം റോഡ് - 10 ലക്ഷം, മുറികതോട് - നമ്പി കുളത്തുകാവ് റോഡ് - 10 ലക്ഷം, കാഞ്ഞിരതറ- നമ്പിക്കുളത്ത് കാവ് - മംഗലശേരി റോഡ് - 12 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

English summary
tv rajesh MLA on Rehabilitation of roads in Kalyassery constituency
topbanner

More News from this section

Subscribe by Email