Monday October 21st, 2019 - 3:21:am
topbanner

തലശ്ശേരി സബ് ജയിലിലെ തടവുകാര്‍ക്ക് ഇനി ടി.വി കാണാം

princy
തലശ്ശേരി സബ് ജയിലിലെ  തടവുകാര്‍ക്ക് ഇനി ടി.വി കാണാം

തലശ്ശേരി : തലശ്ശേരി സബ് ജയിലില്‍ തടവുകാര്‍ക്കായി ഒരുക്കിയ ടി.വിയുടെയും റേഡിയോയുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജയില്‍ മേധാവി ഋഷിരാജ് സിംങ് നിര്‍വഹിച്ചു. ജയിലിലെ നാല് ബ്ലോക്കുകളിലായുള്ള എട്ട് സെല്ലുകളിലെ തടവുകാര്‍ക്കാണ് സൗകര്യം ഒരുക്കികൊടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തടവുകാരുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ടി.വിയും റേഡിയോയും ഒപ്പം തെരഞ്ഞെടുത്ത പാട്ടുകളും സിനിമകളും നിറച്ച പെന്‍ഡ്രൈവും ജയിലില്‍ ഒരുക്കിയത്. ഇത് ആസ്വദിക്കാനുള്ള സ്പീക്കറും അനുബന്ധ സൗകര്യങ്ങളും നേരത്തെ തന്നെ ഘടിപ്പിച്ചിരുന്നു.

പ്രതിദിനം 50ല്‍ കുറയാത്ത തടവുകാരുണ്ട് ഇവിടെ. ജയിലിലെത്തിയ ഋഷിരാജ് സിംങ് പ്രതികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഡി.ഐ.ജി സാം തങ്കയ്യന്‍, റീജണല്‍ വെല്‍ഫെയര്‍ ഓഫിസര്‍ മുകേഷ്, സ്‌പെഷ്യല്‍ ഓഫിസര്‍ രവീന്ദ്രന്‍, സുപ്രണ്ട് അശോകന്‍ കുമ്പള പ്രവന്‍ എന്നിവരും ഋഷിരാജ് സിംങിനോടൊപ്പമുണ്ടായിരുന്നു.

Read more topics: kannur, thalassrey, sub jail,
English summary
tv in thalassery sub jail
topbanner

More News from this section

Subscribe by Email