Saturday October 19th, 2019 - 10:43:am
topbanner

തൃശ്ശൂരിൽ മരുമകന്‍ ഭാര്യാ മാതാവിനെ വെട്ടി പരുക്കേല്പിച്ചു

princy
തൃശ്ശൂരിൽ മരുമകന്‍ ഭാര്യാ മാതാവിനെ വെട്ടി പരുക്കേല്പിച്ചു

തൃശൂര്‍:വീട്ടില്‍ അതിക്രമിച്ചുകയറിവന്ന മരുമകന്‍ ഭാര്യാ മാതാവിനെ വെട്ടി പരുക്കേല്പിച്ചു.ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ ഭര്‍ത്താവിന് നിസാര പരുക്കേറ്റു.ഇത് ചോദ്യംചെയ്ത പിതൃസഹോദരനെയും കുത്തി പരുക്കേല്പിച്ചു. പെരുമ്പിലാവ് ചന്തയ്ക്കു സമീപം താമസിക്കുന്ന മണിയില്‍ കളംവീട്ടില്‍ രാജന്റെ ഭാര്യ ശ്രീദേവി (39)ക്കാണ് തലയ്ക്കും ഇരുകൈകള്‍ക്കും വെട്ടേറ്റത്.ആക്രമണത്തില്‍ രാജ(45)നും പരുക്കേറ്റു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തില്‍ കരിക്കാട് ചോല അരിക്കിലാത്ത് ഷെമിലിനെതിരേ കുന്നംകുളം പോലീസ് കേസെടുത്തു.വീടുകയറി ഭാര്യാ മാതാവിനെ വെട്ടിപ്പരുക്കേല്പിച്ച സംഭവം ചോദ്യം ചെയ്തതിന് പിതൃസഹോദരനായ അക്കിക്കാവ് ബര്‍ക്കത്ത് മുസ്തഫയെ കുത്തിപ്പരുക്കേല്പിച്ചു.ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് ഭാര്യവീട്ടില്‍ അക്രമം നടത്തിയത്.ലോറി ഡ്രൈവറായ ഷെമില്‍ ചന്തയില്‍വച്ചാണ് കുഞ്ഞിപ്പയെ ആക്രമിച്ചത്.

ഏഴുമാസം മുമ്പ് ഭാര്യാ മാതാവിനെ കുത്തി പരിക്കേല്പിച്ച കേസ് കോടതിയില്‍ വിചാരണ നടക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയില്‍ പ്രതിയായ ഷെമില്‍ ഹാജരാകേണ്ടതായിരുന്നു.കേസ് നടത്തുന്നതിലുള്ള വിരോധമാണ് ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു.തലയ്ക്ക് വെട്ടേറ്റ് അഞ്ച് സ്റ്റിച്ചുണ്ട്.ഇരു കൈക്കും വെട്ടേറ്റിട്ടുണ്ട്.പരുക്കേറ്റ മൂവരും താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.പ്രതിയായ ഷെമിലിന്റെ ലോറി,ഇരുചക്രവാഹനം എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.

English summary
son-in-law has stabbed his mother-in-law
topbanner

More News from this section

Subscribe by Email