Monday September 16th, 2019 - 5:53:am
topbanner
Breaking News
jeevanam

മാതൃകയായി വീണ്ടും തൃശൂരിലെ പാടൂര്‍ കൂട്ടായ്മ : 135 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

princy
മാതൃകയായി വീണ്ടും തൃശൂരിലെ  പാടൂര്‍ കൂട്ടായ്മ  : 135 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

തൃശൂര്‍:പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് നാലു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കയറ്റിയയച്ച പാടൂര്‍ കൂട്ടായ്മയുടെ കാരുണ്യസ്പര്‍ശം വീണ്ടും. ഓണത്തിന് എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുന്ന 135 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്താണ് കൂട്ടായ്മ വീണ്ടും ശ്രദ്ധേയമായത്.

പാടൂരിലെയും പരിസരപ്രദേശങ്ങളിലെയും പ്രളയദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കിയ ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ ശ്രീമതി ജെനി ടീച്ചര്‍ അധ്യക്ഷ്യം വഹിച്ച പരിപാടി ബഹുമാനപ്പെട്ട എം എല്‍ ഐ ശ്രീ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു.

മരണപ്പെട്ട എ ഐ എച്ച് എസ് എസ് മാനേജര്‍ മുഹമ്മദ് റാഫിതങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രഷര്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള ഓണക്കിറ്റ് വിതരണം ചെയ്തു. പാടൂര്‍ കൂട്ടായ്മയുടെ അടുത്ത സാമൂഹ്യസേവനപദ്ധതിയായ ഹൈടെക് ആംബുലന്‍സ് ഡോ. സുനില്‍ ഫഹദ് അവതരിപ്പിച്ചു.

പ്രസ്തുത പദ്ധതിയിലേക്ക് പാടൂര്‍ തച്ചറക്കല്‍ കുടുംബം നല്‍കിയ 5 ലക്ഷം രൂപയുടെ ചെക്ക് ഡോ നിയാസ് ഫഹദില്‍ നിന്നും ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഇ. വി അബ്ദുല്‍ റഷീദ് ഏറ്റു വാങ്ങി. ചടങ്ങില്‍ പാടൂരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക നായകര്‍, മഹല്ല് ഭാരവാഹികള്‍, പഞ്ചായത്ത് ഭാരവാഹികള്‍, പാവറട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പയക്കരക്ഷേത്രം മേല്‍ശാന്തി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടി ആര്‍ സുധാകരന്‍ സ്വാഗതം ചെയ്ത ചടങ്ങിന് ഷിഹാബ് മാസ്റ്റര്‍ നന്ദി പറഞ്ഞു.

Read more topics: trissur, padoor, kottayima, Onakit
English summary
trissur padoor kottayima Onakit was distributed to 135 families
topbanner

More News from this section

Subscribe by Email