Saturday October 19th, 2019 - 10:18:am
topbanner

തൃശ്ശൂരിൽ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അസാം സ്വദേശി പിടിയില്‍

princy
തൃശ്ശൂരിൽ  നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അസാം സ്വദേശി പിടിയില്‍

തൃശൂര്‍:അയ്യായിരത്തിലേറെ പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അസാം സ്വദേശിയായ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.അസാം ജുറിയ സ്വദേശി പര്‍വിസ് മുഷറഫ്(18) ആണ് പിടിയിലായത്.അളഗപ്പനഗര്‍ പോളിടെക്‌നിക്കിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.രണ്ട് ട്രാവല്‍ ബാഗുകളിലും ഒരു ചാക്കിലും നിറയെ പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്ത് തരത്തിലുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ട്രെയിനില്‍ കൊണ്ടുവന്ന ഉല്‍പ്പന്നങ്ങള്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷം മേഖലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പെട്ടികടക്കാര്‍ക്കും വിതരണം ചെയ്യുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. പുതുക്കാട് എസ്.ഐ കെ.ഒ.പ്രദീപ്, പോലീസുകാരായ ഡാജി, ലിജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

English summary
In trissur Assam man arrested with tobacco products
topbanner

More News from this section

Subscribe by Email