Wednesday November 13th, 2019 - 3:19:am
topbanner

കുരുക്കഴിയാതെ കുതിരാൻ : അതിരൂക്ഷമായ വാഹനക്കുരുക്കിൽ വലഞ്ഞു ജനങ്ങൾ

princy
കുരുക്കഴിയാതെ കുതിരാൻ : അതിരൂക്ഷമായ വാഹനക്കുരുക്കിൽ വലഞ്ഞു ജനങ്ങൾ

തൃശ്ശൂർ : കുതിരാനില്‍ വ്യാഴ്ച അതിരൂക്ഷമായ വാഹനക്കുരുക്ക്. ആയിരക്കണക്കിനു യാത്രികര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. തൃശൂര്‍-പാലക്കാട്, തൃശൂര്‍-ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, കണ്ണമ്പ്ര, എളനാട് എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലേക്കു പോകുന്നവരും വരുന്നവരുമാണു കുടുങ്ങിയത്. രാവിലെ ജോലിക്കു പോയവര്‍ പലരും മടങ്ങി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈവഴി യാത്ര ചെയ്തവരില്‍ മഹാഭൂരിപക്ഷത്തിനും സമയത്തിന് ഓഫീസുകളിലെത്താനായില്ല. വിദ്യാര്‍ഥികളും രോഗികളുമടക്കം വലഞ്ഞു. ഇന്നലെ രാവിലെ ആറുമുതല്‍ നാലു മണിക്കൂറോളമാണു കുരുക്കു മുറുകിയത്. റോഡിലെ വലിയ കുഴികള്‍ക്കു വ്യാപ്തിയേറിയതിനു പുറമേ പലയിടങ്ങളില്‍ വാഹനങ്ങള്‍ കേടുവന്നു കിടന്നതും പ്രശ്‌നം രൂക്ഷമാക്കി.

കൊമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു കുരുക്കുണ്ടായി. ഇരുമ്പുപാലം ഭാഗത്തും കുരുക്കുണ്ടായി.പോലീസിനു തനിച്ചു പ്രശ്‌നപരിഹാരമുണ്ടാക്കാനായില്ല. തുടര്‍ന്നു ഹൈവേ പോലീസിനെയും കുതിരാന്‍ ജനകീയ വേദി പ്രവര്‍ത്തകരേയും കൂട്ടി.കണ്ടെയ്‌നര്‍ ലോറികള്‍ വഴിയോരത്ത് ഒതുക്കിയിടാന്‍ ആവശ്യപ്പെട്ടു. വഴുക്കുമ്പാറമുതല്‍ ചുവന്നമണ്ണുവരെ വാഹനനിര നീണ്ടു.

സമയത്തിനു ക്ലാസിലെത്താനാകാതെ വിദ്യാര്‍ഥികളും കുഴഞ്ഞു. പെണ്‍കുട്ടികള്‍ കൃത്യസമയത്തു വീട്ടിലെത്താത്തതു രക്ഷിതാക്കള്‍ക്കും പ്രയാസമുണ്ടാക്കുന്നു. ചികിത്സാസഹായം എത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും കുരുക്ക് തലവേദനയായി.

കൊമ്പഴമുതല്‍ വഴുക്കുമ്പാറവരെയുള്ള ഭാഗത്തെ റോഡുഗതാഗതം നന്നാക്കിയാല്‍ പകുതിയോളം പ്രശ്‌നം തീരുമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികളടക്കം ബന്ധപ്പെട്ടവരൊന്നും വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന പരാതി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. നിരവധി ഉറപ്പുകള്‍ പലപ്പോഴും ലഭിച്ചതല്ലാതെ ക്രിയാത്മക നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.

 

Read more topics: thrissur, kuthiran, traffic block,
English summary
traffic block in kuthiran
topbanner

More News from this section

Subscribe by Email