Sunday January 19th, 2020 - 10:40:am
topbanner

ആതിരപ്പിള്ളിയിൽ സഞ്ചാരികളുടെ റെക്കോര്‍ഡ് തിരക്ക്

soumya
ആതിരപ്പിള്ളിയിൽ സഞ്ചാരികളുടെ റെക്കോര്‍ഡ് തിരക്ക്

തൃശൂര്‍: ആതിരപ്പിള്ളിയിൽ സഞ്ചാരികളുടെ റെക്കോര്‍ഡ് തിരക്ക്. നാലായിരത്തില്‍പരം സഞ്ചാരികളാണ് അവധി ദിവസമായ ഞായറാഴ്ച അതിരപ്പിള്ളിയിലെത്തിയത്. ടിക്കറ്റിനത്തില്‍ ഒരു ലക്ഷത്തി പതിനാറായിരം രൂപയുടെ വരുമാനവും ഉണ്ടായി. പരീക്ഷകള്‍ കഴിഞ്ഞ് സ്‌കൂള്‍ അവധി ആരംഭിച്ചതാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണം. പ്രളയത്തിന് ശേഷം ഇത്രയധികം സഞ്ചാരികള്‍ അതിരപ്പിള്ളിയിലെത്തിയത് ഇതാദ്യമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാതിരുന്നത് വാഹനഗതാഗത കുരുക്കിന് കാരണമായി. സഞ്ചാരികളുടെ വാഹനങ്ങള്‍ റോഡരികലും മറ്റുമായി പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് സ്വകാര്യ, കെ.എസ്.ആര്‍.ടി.സി.ബസ്സുകളുടെ സര്‍വ്വീസ് തടസ്സം സൃഷ്ടിച്ചു. തുമ്പൂര്‍മുഴി, വാഴച്ചാല്‍, അതിരപ്പിള്ളി, ചാര്‍പ്പ് തുടങ്ങിയ സ്ഥലങ്ങില്‍ രാവിലെ മുതല്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് കാണപ്പെട്ടത്.

അതേ സമയം അതിരപ്പിള്ളി മേഖലയില്‍ കാട്ടനശല്യം രൂക്ഷമായിട്ടുണ്ട്. വെറ്റിലപ്പാറ, പിള്ളപ്പാറ തുടങ്ങിയിടങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായ നാശമാണ് വിതക്കുന്നത്. എണ്ണപ്പന തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം പനകള്‍ പിഴുതെറിഞ്ഞിട്ടുണ്ട്. വാഴ, കപ്പ, കവുങ്ങ് തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ് ആനക്കൂട്ടം.

Read more topics: record, tourists, athirappalli
English summary
record tourists in athirappalli
topbanner

More News from this section

Subscribe by Email