Saturday October 19th, 2019 - 10:42:am
topbanner

പാലക്കാട് അഞ്ചു തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മിന്നലേറ്റു

princy
പാലക്കാട് അഞ്ചു തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മിന്നലേറ്റു

പാലക്കാട്:ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചു തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മിന്നലേറ്റു. പതിനെട്ടാം വാര്‍ഡ് ചോലകുര്‍ശ്ശി പ്രദേശത്ത് തൊഴിലുറപ്പ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന കൊടുന്നോട് വാര്യത്ത് പരിയാണി (62), ചോലകുര്‍ശ്ശി ചുണ്ടയില്‍ ഭാര്‍ഗവി (68), ചോലകുര്‍ശ്ശി മുനമ്പത്ത് ലക്ഷ്മി (43), കൊടുന്നോട് അക്കി (63), ആറ്റാശ്ശേരി കമ്മത്ത് വീട്ടില്‍ രജിത (29) എന്നിവര്‍ക്കാണ് മിന്നലേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവരെ കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കിയതിന് ശേഷം അഞ്ചു പേരെയും വിട്ടയച്ചു. ആരുടെയും നില ഗുരുതരമല്ല. ആര്‍ക്കും തന്നെ പരുക്കേറ്റിട്ടുമില്ല. ഇടിമിന്നലേറ്റ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരിയാണി, ഭാര്‍ഗവി, ലക്ഷ്മി, അക്കി എന്നിവരെയാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജിത മിന്നലേറ്റതിനുശേഷം വീട്ടില്‍ പോകുകയും പിന്നീട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.

ചോലകുര്‍ശ്ശി നെന്മിനിപ്പള്ളിയാലില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് വൃത്തിയാക്കുന്നതിനിടെയാണ് മിന്നലേറ്റത്. 63 തൊഴിലാളികള്‍ ഈ സമയം പണി ചെയ്യുന്നുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ക്ക് ഇടിമിന്നല്‍ ഏറ്റിട്ടില്ല. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടതൊടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ. തങ്ങള്‍, പി.സി. കുഞ്ഞിരാമന്‍, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.കെ. സുബൈദ എന്നിവര്‍ മിന്നലേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

 

Read more topics: thuder, stroke, palakkad
English summary
thuder stroke in palakkad
topbanner

More News from this section

Subscribe by Email