Friday September 25th, 2020 - 8:02:am

തൃശൂര്‍ വാടാനപ്പള്ളിയില്‍ പിടിച്ചെടുത്ത 15 ടണ്‍ അഴുകിയ മത്സ്യം കുഴിച്ചുമൂടി

Anusha Aroli
തൃശൂര്‍ വാടാനപ്പള്ളിയില്‍ പിടിച്ചെടുത്ത 15 ടണ്‍ അഴുകിയ മത്സ്യം കുഴിച്ചുമൂടി

തൃശൂര്‍ : കഴിഞ്ഞ ദിവസം വാടാനപ്പള്ളിയില്‍ പിടിച്ചെടുത്ത 15 ടണ്‍ അഴുകിയ മത്സ്യം കുഴിച്ചുമൂടി. ജില്ലാ ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മിഷണര്‍ സി.എ. ജനാര്‍ദനന്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷമായിരുന്നു മത്സ്യം നശിപ്പിച്ചത്. മാര്‍ക്കറ്റിന് സമീപം കുഴിയെടുത്ത് ഫിനോയിലും ബ്ലീച്ചിങ് പൗഡറും ഉപയോഗിച്ചായിരുന്നു നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഒഡീഷയില്‍നിന്നു പത്തുലക്ഷം വിലവരുന്ന മത്സ്യം കണ്ടെയ്‌നറില്‍ വാടാനപ്പള്ളി ഫിഷ് മാര്‍ക്കറ്റിലെത്തിയത്. തീരദേശ മേഖലയിലെ മത്സ്യവിപണിയെ ലക്ഷ്യമാക്കിയാണ് അഴുകിയ മത്സ്യം കൊണ്ടുവന്നത്. നാട്ടുകാരുടെ പരാതിപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയാണ് നടപടിയെടുത്തത്.

ജില്ലയില്‍ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും മത്സ്യത്തിന്റെ വരവ് വര്‍ധിച്ചതായി സേഫ്റ്റി കമ്മിഷണര്‍ സി.എ. ജനാര്‍ദനന്‍ പറഞ്ഞു. ശീതീകരണസംവിധാനം ഇല്ലാതെയാണ് വണ്ടികളില്‍ മത്സ്യം കൊണ്ടുവരുന്നത്. ജില്ലയില്‍ കര്‍ശനമായ പരിശോധന തുടരുമെന്ന് കമ്മിഷണര്‍ പറഞ്ഞു.

English summary
thrissur vadanappalli rotten fish seized
topbanner

More News from this section

Subscribe by Email