Tuesday October 27th, 2020 - 5:31:am

ഓപ്പറേഷൻ സാഗർ റാണി : ഗുരുവായൂരില്‍ 44 കിലോ പഴകിയ മത്സ്യം പിടികൂടി

Anusha Aroli
ഓപ്പറേഷൻ സാഗർ റാണി : ഗുരുവായൂരില്‍ 44 കിലോ പഴകിയ മത്സ്യം പിടികൂടി

ഗുരുവായൂര്‍: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്‍പ്പനക്ക് വച്ചിരുന്ന പഴകിയ 44 കിലോ മത്സ്യം പിടികൂടി. മുതുവട്ടൂര്‍ റോഡരികില്‍ കച്ചവടം നടത്തിയിരുന്ന മൂന്നുപേരില്‍ നിന്നാണ് ഇവ പിടികൂടിയത്. 25 കിലോ കുടുത, 14 കിലോ ചെമ്മീന്‍, അഞ്ച് കിലോ ആവോലി എന്നിവയാണ് പിടിച്ചെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ടെമ്പിള്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. പിടിച്ചെടുത്ത മത്സ്യങ്ങള്‍ക്ക് 15 ദിവസത്തിലധികം പഴക്കം കണക്കാക്കുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. വില്‍പ്പനക്കാരില്‍നിന്ന് പിഴ ഈടാക്കുന്നതിനായി നോട്ടീസ് നല്‍കി. ഇന്നലെ രാവിലെ ചാവക്കാട് മത്സ്യ മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയതാണ് ഇവയെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ. രജിത്കുമാര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. മോഹനന്‍, ജെ.എച്ച്.ഐമാരായ കെ. രാജീവന്‍, ടി.എസ്. സുബീഷ്, എസ്. ബൈജു, കെ.ബി. സുബിന്‍, കെ. സുജിത് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

English summary
thrissur stale fish caught in guruvayur
topbanner

More News from this section

Subscribe by Email