Thursday July 16th, 2020 - 5:22:am

ശ്രീധരിപ്പാലം: ടെണ്ടർ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ

Anusha Aroli
ശ്രീധരിപ്പാലം: ടെണ്ടർ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ

തൃശൂർ : ഒല്ലൂർ മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ശ്രീധരിപ്പാലത്തിന്റെ നിർമ്മാണ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സ്ഥലം എംഎൽഎയും ഗവ. ചീഫ് വിപുമായ അഡ്വ. കെ രാജൻ നിർദ്ദേശിച്ചു. ഒല്ലൂർ മണ്ഡലത്തിൽ കിഫ്ബി പദ്ധതികൾ സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിലാണ് ഇക്കാര്യം നിർദ്ദേശിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണ്ഡലത്തിൽ കിഫ്ബി പ്രൊജക്ടിലൂടെ നടപ്പാക്കുന്ന നെടുപുഴ പാലം, പുത്തൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ ജംഗ്ഷൻ വികസനം, വല്ലച്ചിറ - ആറാട്ടുപുഴ ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയ പദ്ധതികളിൽ സ്വീകരിക്കേണ്ട നടപടികളെപ്പറ്റിയും ചർച്ച നടത്തി. ഒല്ലൂർ മണ്ഡലം അടിസ്ഥാമാക്കി ചെയ്തു വരുന്ന ലാൻഡ് അക്യുസിഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്.

ലോക്ക്ഡൗണിനെ തുടർന്ന് മറ്റ് ജില്ലയിൽ അകപ്പെട്ട് പോയ ഉദ്യോഗസ്ഥരെ ആവശ്യാനുസരണം കൊണ്ടുവരുന്നതിനും അവർക്ക് ആവശ്യമായ ആരോഗ്യപരിശോധനകളും മറ്റ് സഹായങ്ങളും നൽകി ജോലിയിൽ പുന:പ്രവേശിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ്.ഷാനവാസ് യോഗത്തിൽ അറിയിച്ചു.

English summary
thrissur sreedhari bridge tender
topbanner

More News from this section

Subscribe by Email