Wednesday February 19th, 2020 - 3:20:pm
topbanner

ആയിരക്കണക്കിന് വിരല്‍ത്തുമ്പുകളില്‍ ഒരേസമയം വിരിഞ്ഞ മുദ്രകളില്‍ തേക്കിന്‍കാട് മൈതാനം അല ഞൊറിഞ്ഞു

NewsDesk
ആയിരക്കണക്കിന് വിരല്‍ത്തുമ്പുകളില്‍ ഒരേസമയം വിരിഞ്ഞ മുദ്രകളില്‍ തേക്കിന്‍കാട് മൈതാനം അല ഞൊറിഞ്ഞു

തൃശൂര്‍: ആയിരക്കണക്കിന് വിരല്‍ത്തുമ്പുകളില്‍ ഒരേസമയം വിരിഞ്ഞ മുദ്രകളില്‍ തേക്കിന്‍കാട് മൈതാനം അല ഞൊറിഞ്ഞു. സാന്ധ്യശോഭ പൊന്നണിഞ്ഞ കസവുടയാടളകളാല്‍ ആടിയുലഞ്ഞ ആറായിരം അംഗനമാരുടെ ചുവടുകള്‍ ഒരിടത്തും പിഴച്ചില്ല. വടക്കുംനാഥ സന്നിധിയില്‍ ഒരു റെക്കോര്‍ഡ് കൂടി പിറന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്‌കാരം ഏകാത്മകം മെഗാ ഇവന്റ് ലോക റെക്കോര്‍ഡ് നേട്ടത്തിനൊപ്പം നടന ചാരുതയാല്‍ ആസ്വാദകരുടെ മനം നിറഞ്ഞു. ശ്രീനാരായണഗുരുദേവന്‍ പരബ്രഹ്മത്തിന്റെ ആനന്ദാനുഭൂതിയില്‍ രചിച്ച് ലോകത്തിന് പകര്‍ന്നുനല്‍കിയ കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്‌കാരമാണ് അരങ്ങേറിയത്. ലോകറെക്കോര്‍ഡ് ലക്ഷ്യമാക്കിയുള്ള ഇവന്റില്‍ ഗിന്നസ് ബുക്കിന്റെ പ്രതിനിധികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. ലോക റെക്കോര്‍ഡിന്റെ നെറുകയിലേക്കാണ് ചുവടുവച്ചെത്തിയതെന്ന പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ് സദസ് ഏറ്റെടുത്തത്.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ്
സ്വാമി വിശുദ്ധാനന്ദയും ശ്രീ ശ്രീ രവിശങ്കറും അനുഗ്രഹ ഭാഷണം നടത്തി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, പ്രഫ. സി. രവീന്ദ്രനാഥ്, ഏകാത്മകം ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രസംഗിച്ചു.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുസന്ദേശത്തിന് നൂറ് വര്‍ഷം തികയുന്ന വേളയില്‍, ആറ് ഭാഷകളിലായി മന്ത്രരൂപത്തില്‍ ചിട്ടപ്പെടുത്തിയ ആ സന്ദേശം സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറാണ് പകര്‍ന്നു നല്‍കിയത്. കുണ്ഡലിനിപ്പാട്ടിന് ശബ്ദം നല്‍കിയത് ഗായകന്‍ മധുബാലകൃഷ്ണനും സംഗീതസംവിധാനം നിര്‍വഹിച്ചത് ഇടപ്പള്ളി അജിത്കുമാറും.

95 യൂണിയനുകളില്‍നിന്ന് 7000 പേരാണ് നൃത്താവിഷ്‌കാരത്തിന് രജിസ്‌ട്രേഷന്‍ നടത്തിയത്. സ്‌ക്രീനിങ്ങിന് ശേഷമാണ് നര്‍ത്തകിമാരെ തെരഞ്ഞെടുത്തത്. കേരളത്തിന് പുറത്തു നിന്നുള്ളവരും ജാതി, മത, ഭേദമന്യേ പങ്കെടുത്തു. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഡോ. ധനുഷ സന്യാലാണ് മോഹിനിയാട്ടം ചിട്ടപ്പെടുത്തി ആറായിരം നര്‍ത്തകിമാരെ പരിശീലിപ്പിച്ച് റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്

Read more topics: thrissur, sndp, mohiniyattam,
English summary
thrissur sndp mohiniyattam mega event
topbanner

More News from this section

Subscribe by Email