Friday July 10th, 2020 - 5:47:am

മണ്ണിനെ ഇളക്കിമറിച്ച് തൃശ്ശൂരിൽ ഋഷഭയാഗം കന്നുപൂട്ട് മത്സരം

Anusha Aroli
മണ്ണിനെ ഇളക്കിമറിച്ച് തൃശ്ശൂരിൽ ഋഷഭയാഗം കന്നുപൂട്ട് മത്സരം

തൃശൂര്‍: മലയാളം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷികോത്സവം 'ഋഷഭയാഗം 2020'-ന്റെ ഭാഗമായി കന്നുപൂട്ട് മത്സരം നടത്തി.വിവിധ ജില്ലകളിലെ കര്‍ഷകര്‍ കൊണ്ടുവന്ന നൂറിലേറെ ജോഡി കന്നുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ 'ഋഷഭയാഗം' ഉദ്ഘാടനം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഡ്വ. എ.യു. രഘുരാമന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗീത ഗോപി എം.എല്‍.എ. കിഴക്കേടത്ത് മാധവന്‍ നമ്പൂതിരി, പി.സി. ശ്രീദേവി, എ.വി. ശ്രീവത്സന്‍, പി.എസ്. രാധാകൃഷ്ണന്‍, ബാബു വിജയകുമാര്‍, എ. നാഗേഷ്, ജോസ് വള്ളൂര്‍, വി.കെ. മോഹനന്‍, സുബിന്‍ കരാമാക്കല്‍, ആന്റോ തൊറയന്‍, പ്രവീണ്‍ കാട്ടുങ്ങല്‍, കണ്ണന്‍ വേളേക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

നൂറോളം സ്റ്റാളുകളിലായി വിവിധതരം കാര്‍ഷിക സ്റ്റാളുകള്‍, അലങ്കാര മത്സ്യ പക്ഷി -മൃഗാദികളുടെ പ്രദര്‍ശനവുമുണ്ട്. ഉദ്ഘാടകനായ മന്ത്രി കന്നുപൂട്ട് മത്സര ട്രാക്കിലിറങ്ങിയത് ആവേശമായി. 14ന് പ്രദര്‍ശനം സമാപിക്കും.

താന്ന്യം അന്തിക്കാട് പഞ്ചായത്തുകളിലെ കര്‍ഷകരായ കെ.കെ. സച്ചിദാനന്ദന്‍, മഞ്ജുനാഥ്, അഡ്വ. സലില്‍ കൊട്ടേക്കാട്ട്, എ.ജി. ഭൂവനദാസ്, സി.കെ. മുഹമ്മദ്, കെ.കെ. സുരേഷ്, നിസാര്‍ പുതിയവീട്ടില്‍, രവി വട്ടുകുളം, ജയതിലകന്‍, കന്നുപൂട്ട് തൊഴിലാളികളായ കണ്ടപ്പന്‍ പൊലിയേടത്ത്, വാസു ചോണാട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ലിന്റ വിനോദ്, ശ്യാം ശങ്കര്‍ വാഴപ്പിള്ളി, സിജില്‍ കുരുവേലി, ജ്യോതിഷ് തണ്ടാശേരി, ഷിനോജ് മംഗലത്ത്, ദേവദാസ് കൊട്ടേക്കാട്ട്, മജീദ് പോക്കാക്കില്ലത്ത്, അനില്‍ മഠത്തില്‍, രാജന്‍ നെല്ലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

English summary
thrissur rishabayagam kannupoottu malsaram
topbanner

More News from this section

Subscribe by Email