Sunday September 22nd, 2019 - 3:32:am
topbanner
Breaking News
jeevanam

പാത്തിക്കിരിച്ചിറയിലെ കുടുംബങ്ങളെ പെരുവഴിയിലാക്കാന്‍ പഞ്ചായത്തിന്റെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് മാറിത്താമസിക്കാന്‍ ഇടമില്ലാതെ വീട്ടുകാര്‍ ആശങ്കയില്‍

NewsDesk
പാത്തിക്കിരിച്ചിറയിലെ കുടുംബങ്ങളെ പെരുവഴിയിലാക്കാന്‍ പഞ്ചായത്തിന്റെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ്  മാറിത്താമസിക്കാന്‍ ഇടമില്ലാതെ  വീട്ടുകാര്‍ ആശങ്കയില്‍

തൃശൂര്‍: പുതുക്കാട് വരന്തരപ്പിള്ളി പാത്തിക്കിരിച്ചിറയില്‍ താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ നീക്കം. മൂന്ന് പതിറ്റാണ്ടിലേറെയായി ചിറയില്‍ താമസിക്കുന്ന വീട്ടുകാരോട് ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകാനാണ് വരന്തരപ്പിള്ളി പഞ്ചായത്തിന്റെ നിര്‍ദേശം. ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് പഞ്ചായത്ത് അധികൃതര്‍ വീട്ടുകാര്‍ക്ക് കൈമാറി.

മാറിപ്പോകാന്‍ മറ്റിടമില്ലാത്ത വീട്ടുകാര്‍ ആശങ്കയിലാണ്. പാത്തിക്കിരിച്ചിറയുടെ ഓരത്തായി പുറമ്പോക്കില്‍ മൂന്ന് കുടുംബങ്ങളാണ് താമസിക്കുന്നത്. പുനരധിവാസം നല്‍കാമെന്നുപറഞ്ഞ് വര്‍ഷങ്ങളോളം കുടുംബങ്ങള്‍ക്ക് വാഗ്ദാനം നല്‍കി പഞ്ചായത്ത് അധികൃതര്‍ വഞ്ചിച്ചതായി വീട്ടുകാര്‍ പറയുന്നു.

പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ അറ്റകുറ്റപ്പണി നടത്തിയാണ് കുടുംബങ്ങള്‍ കഴിയുന്നത്. ലക്ഷങ്ങള്‍ മുടക്കി പാത്തിക്കിരിച്ചിറ നവീകരണം നടത്തിയതോടെയാണ് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ചിറയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പുനരധിവാസം ഒരുക്കാതെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് പഞ്ചായത്ത് പിന്തിരിയണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ചിറയോരത്ത് താമസിക്കുന്ന തങ്ങള്‍ക്ക് പഞ്ചായത്ത് പരിധിയില്‍ എവിടെയെങ്കിലും സ്ഥലം നല്‍കി മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

Viral News

Read more topics: THRISSUR, puthukkad,
English summary
thrissur puthukkad pathikkirichira family
topbanner

More News from this section

Subscribe by Email