Wednesday December 1st, 2021 - 3:50:pm

കാണാതായ വയോധികന്റെ മൃതദേഹം പാടത്ത്

Anusha Aroli
കാണാതായ വയോധികന്റെ മൃതദേഹം പാടത്ത്

തൃശൂര്‍: രണ്ടുദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കാട്ടൂര്‍ റോഡില്‍ ശാന്തിനികേതന്‍ സ്‌കൂളിന്റെ പുറകിലുള്ള പാടത്ത് കണ്ടെത്തി. പടിയൂര്‍ എടച്ചാലി വീട്ടില്‍ രാജന്‍ (79) ആണ് മരിച്ചത്. 16ന് രാവിലെ ചെത്ത് തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ വാങ്ങാന്‍ ഇറങ്ങിയതാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എടതിരിഞ്ഞി പോസ്റ്റ് ഓഫീസില്‍നിന്ന് പെന്‍ഷന്‍ വാങ്ങി അടുത്തുള്ള സഹകരണബാങ്കില്‍ നിക്ഷേപിച്ചതിന് ശേഷം തിരികെ കൂടല്‍മാണിക്യക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. വീട്ടില്‍ തിരിച്ച് എത്താഞ്ഞതിനെ തുടര്‍ന്ന് പോലീസ് സിസിടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി വരികയായിരുന്നു. സംസ്‌കാരം പടിയൂരുള്ള വീട്ടുവളപ്പില്‍ നടത്തി.

ഭാര്യ: വിമല. മക്കള്‍: ഷീജ, ഷീബ, സീന. മരുമക്കള്‍: അനിതാക്ഷന്‍, ഷിബു, സുനില്‍. 1987-95 വരെ സി.പി.ഐ. മണ്ഡലം സെക്രട്ടറി ആയിരുന്നു. എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ്, ചെത്ത് തൊഴിലാളി യൂണിയന്‍ റേഞ്ച് സെക്രട്ടറി, എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
thrissur missing oldage men death in paddy
topbanner

More News from this section

Subscribe by Email