Wednesday April 1st, 2020 - 1:21:am
topbanner

കനത്ത വേനൽ: ജല ഉപമിഷൻ യോഗം കയ്പമംഗലത്ത് ചേർന്നു

Anusha Aroli
കനത്ത വേനൽ: ജല ഉപമിഷൻ യോഗം കയ്പമംഗലത്ത് ചേർന്നു

തൃശൂർ : കനത്ത വേനലിനെ അതിജീവിക്കാൻ ഹരിത കേരളം മിഷന്റെ ഭാഗമായുള്ള ജല ഉപമിഷന്റെ കീഴിൽ കയ്പമംഗലം മണ്ഡലത്തിൽ യോഗം ചേർന്നു. വരൾച്ചയെ അതിജീവിക്കാൻ ആവശ്യമായ പദ്ധതികൾ ഗ്രാമ പഞ്ചായത്തുകൾ സ്‌പെഷ്യൽ പ്രോജക്ടായി വെക്കുന്നതിന് യോഗത്തിൽ തീരുമാനമായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓരോ പഞ്ചായത്തിലും ഒരു വാർഡ് മോഡൽ വാർഡായി തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കും. പൊതു കുളങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുള്ളതായി യോഗത്തിൽ അധ്യക്ഷത വഹിച്ച എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ അറിയിച്ചു.

പഞ്ചായത്ത്തല യോഗം വിളിച്ച് ചേർത്ത് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുവാനും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുവാനും അദ്ദേഹം നിർദ്ദേശം നൽകി.നിയോജക മണ്ഡലത്തിൽ ലഭ്യമായ പൊതു കുളങ്ങളുടെ സംരക്ഷണവും ജല സ്‌കെയിൽ സ്ഥാപിക്കലും ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം ഉറപ്പിക്കുവാനുള്ള നടപടികളും അടിയന്തിരമായി സ്വീകരിക്കുവാൻ വേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

പൊതു കുളങ്ങളോടൊപ്പം സ്വകാര്യ വ്യകതികളുടെ കുളങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്ന് വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കുവാനും തീരുമാനമെടുത്തു. നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡൻറുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

English summary
thrissur kayppamangalam water sub mission meet
topbanner

More News from this section

Subscribe by Email