Sunday October 20th, 2019 - 1:17:am
topbanner

ഡോ.എ.പി.ജെ. അബ്ദുള്‍ കലാം റോളിങ് ട്രോഫിക്കു വേണ്ടിയുള്ള കറുകമാട് മുല്ലപ്പുഴ ജലോത്സവം ആവേശകരമായി

Anusha Aroli
ഡോ.എ.പി.ജെ. അബ്ദുള്‍ കലാം റോളിങ് ട്രോഫിക്കു വേണ്ടിയുള്ള കറുകമാട് മുല്ലപ്പുഴ ജലോത്സവം ആവേശകരമായി

തൃശൂര്‍: കാഴ്ചക്കാരുടെ ആര്‍പ്പോ വിളികള്‍ക്കൊപ്പം മത്സരാര്‍ഥികള്‍ നീട്ടി തുഴയെറിഞ്ഞപ്പോള്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം റോളിങ് ട്രോഫിക്കു വേണ്ടിയുള്ള കറുകമാട് മുല്ലപ്പുഴ ജലോത്സവം ആവേശകരമായി. മുല്ലപ്പുഴയുടെ തീരത്ത് തടിച്ചുകൂടിയ കാണികളെ സാക്ഷികളാക്കി എ ഗ്രേഡ് വിഭാഗത്തില്‍ പുളിയന്തുരുത്ത് യുവ ശക്തിയുടെ ശ്രീമുത്തപ്പനും ബി ഗ്രേഡ് വി ഭാഗത്തില്‍ തൊയക്കാവ് സ്വാമി വിവേകാനന്ദന്‍ ക്ലബിന്റെ കാശിനാഥനും ഒന്നാംസ്ഥാനം നേടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എ ഗ്രേഡ് വി ഭാഗത്തില്‍ ഒരുമനയൂര്‍ ശ്രീമുരുക ബോട്ട് ക്ലബിന്റെ സെന്റ് ആന്റണിക്കാണ് രണ്ടാം സ്ഥാനം. വെന്മേനാട് പടവരമ്പ് ബോട്ടു ക്ലബിന്റെ കുറുപ്പു പറമ്പന്‍ മൂന്നാമതെത്തി. ബി ഗ്രേഡില്‍ നാട്ടിക മഹിമ ബോട്ട് ക്ലബിന്റെ ശ്രീഭദ്ര രണ്ടും നടുവില്‍ക്കര എന്‍.ബി.സിയുടെ ശ്രീപാര്‍ത്ഥസാരഥി മൂന്നും സ്ഥാനം നേടി. രണ്ടു വി ഭാഗങ്ങളിലുമായി പത്ത് വള്ളങ്ങളാണ് പങ്കെടുത്തത്. ടി.എന്‍. പ്രതാപന്‍ എം.പി. ജലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. മുഷ്താക്കലി, വാര്‍ഡ് മെമ്പര്‍ പി.എം. മുജീബ്, കറുകമാട് കലാ-സാംസ്‌കാരിക വേദി പ്രസിഡന്റ് പി.വി. ഫായിസ്, സെക്രട്ടറി വി.ടി. ലുക്മാന്‍, എ. അബ്ദുള്‍ റഹീം, എന്‍.സി. സലീം, കെ.വി. മനാഫ് എന്നിവര്‍ സംബന്ധിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തും കറുകമാട് കലാ -സാംസ്‌കാരിക വേദിയും സംയുക്തമായാണ് കറുകമാട് മുല്ലപ്പുഴ ജലോത്സവം സംഘടിപ്പിച്ചത്.

English summary
thrissur karukamaadu mullappuzha jalolsavam
topbanner

More News from this section

Subscribe by Email