Monday March 30th, 2020 - 4:04:am
topbanner

ജനസാഗരമായി ഭരണഘടനാ സംരക്ഷണ വലയം

NewsDesk
ജനസാഗരമായി ഭരണഘടനാ സംരക്ഷണ വലയം

തൃശൂര്‍: ചരിത്രത്തില്‍ തുല്ല്യത ഇല്ലാത്ത ജനസാഗരം തീര്‍ത്ത് സ്വരാജ് റൗണ്ട് പ്രതിഷേധാഗ്‌നിയില്‍ വീര്‍പ്പുമുട്ടി.ജില്ലയിലെ എഴുന്നൂറോള്ളം മഹല്ലുകളില്‍ നിന്ന് ഒഴുകിയെത്തിയ മത,സാമൂഹിക, സാംസ്‌കാരിക, രാഷ്ര്ടീയ രംഗത്തെ ഉന്നതര്‍ തുടങ്ങീ ആബാല വൃദ്ധം ജനങ്ങളാണ് തൃശൂര്‍ നഗരത്തില്‍ മോദി സര്‍ക്കാരിന്റെ ഭരണഘടന ലംഘനത്തിനെതിരെ കൈകോര്‍ത്തത്. പൗരത്വ ഭേദഗതി ബില്ല് തീര്‍ത്തും നമ്മുടെ നാടിനെ അസ്ഥിരപ്പെടുത്താനേ കഴിയുകയുള്ളൂ. മത രാഷ്ര്ടം നിര്‍മ്മിച്ച് പൈതൃകത്തേയും പാരമ്പര്യത്തേയും പിച്ചിചീന്തി ഭിന്നതയുടെ വിഷവിത്ത് വിതക്കുന്ന ഈ കാടത്തം വിലപോവില്ലെന്ന് ഭരണഘടന സംരക്ഷണ വലയം വിളിച്ച് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാടിന്റെ അധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രതാപന്‍ എം.പി. പ്രതിജ്ഞചൊല്ലി. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജിഗ്‌നേഷ് മേവാനി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. രാജ്യത്ത് നാഗ്പൂര്‍ മോഡല്‍ നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായും ചേര്‍ന്ന് ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ഗുജറാത്ത് എം.എല്‍.എ യുമായ ജിഗ്നേഷ് മേവാനി.

തൃശൂരില്‍ ഭരണഘടന സംരക്ഷണ സമിതി നടത്തിയ സംരക്ഷണ വലയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് ആര്‍.എസ്.എസിന്റെത്. സമരം ചെയ്യുന്നവരെ മുഴുവന്‍ ജിഹാദി മുദ്രചാര്‍ത്താനാണു മോഡി-അമിത്ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നും അദേഹം ആരോപിച്ചു. സി.എ.എ വിഷയത്തില്‍ മാത്രമല്ല ഗുജറാത്ത് കലാപവും ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലും ജസ്റ്റിസ് ലോയ ദുരൂഹമരണവും, ജയ്ഷാ അഴിമതിയുമെല്ലാം ചര്‍ച്ചചെയ്യാന്‍ അമിത്ഷാ തയാറാകണം.

മുസ്‌ലിം സ്ത്രീകള്‍ സഹോദരിമാരാണെന്നു പറഞ്ഞ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന ആയിരക്കണക്കിന് വരുന്ന സ്ത്രീകളെ കേള്‍ക്കുന്ന സഹോദരനാകാന്‍ സാധിക്കുന്നില്ലെന്ന് അദേഹം ചോദിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യര്‍ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും പൗരത്വ ഭേദഗതി നിയമം കാലം ചവറ്റുകൊട്ടയിലെറിയുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പോരാട്ടത്തെ ആര്‍ക്കും തളച്ചിടാന്‍ കഴിയില്ലെന്നു അദേഹം പറഞ്ഞു. വീണ്ടുമൊരു സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ജനങ്ങള്‍. പൗരത്വ ഭേദഗതി ബില്ലു വഴി ഒരു സമുദായത്തെ പുറത്താക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണ്. ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളുടെയും ഹിഡന്‍ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പിന്‍തുടര്‍ച്ചയ്ക്കാണ് ഈ ഭരണകൂടം കത്തിവച്ചത്. ഒരു രാജ്യത്തിന്റെ നോമ്പരമാണ് ഇന്നു എവിടയും കേള്‍ക്കുന്നത്. സംഘപരിവാര്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ചില നടപടികള്‍ മൂലം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്കാര്‍ നാണം കെട്ടു പോകുന്നു. പിതൃക്കള്‍ ചൊല്ലി തന്ന മൂല്യങ്ങള്‍ ജനങ്ങള്‍ ഇന്നും പവിത്രമായി കാത്തു സൂക്ഷിക്കുന്നു. ഇത് കൈവിട്ടിട്ടില്ല. അമിത്ഷാ-മോദി കൂട്ടുകെട്ട് മതേരതത്വത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.
ചീഫ് വിപ്പ് അഡ്വ.കെ. രാജന്‍, കെ.യു. അരുണന്‍ എം.എല്‍.എ, ബാലചന്ദ്രന്‍ വടക്കേടത്ത്, എം.ഐ. അബ്ദുല്‍ അസീസ്, ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ.ഇ.കെ. അഹമ്മദ്ക്കുട്ടി, ടി.പി. അഷ്‌റഫ്, സയ്യിദ് ഫസല്‍ തങ്ങള്‍, റസാഖ് പാലേരി, സി.പി. കുഞ്ഞുമുഹമ്മദ്, കെ.കെ. കുഞ്ഞു മൊയ്തീന്‍, സംഘാടക സമിതി ജന. കണ്‍വീനര്‍ സി.എച്ച്. റഷീദ്, വര്‍ക്കിങ്ങ് ചെയര്‍മാന്‍ സി.എ. മുഹമ്മദ് റഷീദ്, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍, പി.എസ്.കെ. മൊയ്തു ബാഖവി മാടവന, നാസര്‍ ഫൈസി തിരുവത്ര, മുനീര്‍ വരന്തരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

thrissur_janasaramayi_Constitutional_protection_rally

ഭരണഘടന സംരക്ഷണ വലയം ഭരണകൂടത്തിന് താക്കീതായി

പൗരത്വ നിയമ ഭേദഗതിക്കെതിരേ ജില്ലയിലെ മത സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഭരണഘടന സംരക്ഷണ സമിതി തൃശൂര്‍ സ്വരാജ് റൗണ്ടില്‍ തീര്‍ത്ത ആയിരങ്ങള്‍ അണിനിരന്ന ഭരണഘടന സംരക്ഷണ വലയം ഭരണകൂടത്തിന് താക്കീതായി. സംരക്ഷണ വലയത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സംരക്ഷണ വലയം തീര്‍ത്തത്.

ഇതര സമുദായം എന്നു വിളിച്ച് ചില മതത്തെയും സമുദായത്തെയും മാറ്റി നിര്‍ത്താനും ഇല്ലാതാക്കാനുമാണ് മോഡി-ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. ഇതര സമുദായം എന്നു പറയാന്‍ നിങ്ങള്‍ക്ക് ആര് അനുവാദം നല്‍കിയെന്ന് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങളുടെ ചോദ്യത്തിനു മുന്‍പില്‍ ഇവര്‍ക്ക് മറുപടിയില്ലെന്നും തങ്ങള്‍ പറഞ്ഞു. ഭരണകൂട പരാജയങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമം നടത്തുന്നതിനൊപ്പം ചില അജണ്ടകളും ഇവര്‍ നടപ്പാക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു. ഓരോ റിപ്പബ്ലിക് ദിനവും ജനങ്ങള്‍ സന്തോഷത്തോടെയാണ് ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ജനം ആശങ്കാകുലരാണ്. ഇതിനു ഭരണകൂടം തന്നെയാണ് ഉത്തരവാദിയെന്നും തങ്ങള്‍ ആരോപിച്ചു.

Read more topics: thrissur, Constitutional, protection,
English summary
thrissur janasaramayi Constitutional protection rally
topbanner

More News from this section

Subscribe by Email