Sunday August 9th, 2020 - 8:58:pm

തൃശ്ശൂരിൽ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി

Anusha Aroli
തൃശ്ശൂരിൽ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി

തൃശൂര്‍: അമ്പതടി താഴ്ചയുള്ള കിണറ്റില്‍വീണ വയോധികയെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. പുല്ലൂര്‍ കല്ലിങ്ങപ്പുറം വീട്ടില്‍ ഹേമ(65)യെയാണ് ഇരിങ്ങാലക്കുട അഗ്‌നിരക്ഷാസേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എസ്.സുദര്‍ശനന്‍ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആള്‍മറയില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിലാണ് അകപ്പെട്ടത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ സമയോചിത ഇടപെടലാണ് ഇവറ രക്ഷപ്പെടാനുള്ള കാരണം. ആള്‍മറയില്ലാത്ത കിണര്‍ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മണ്ണ് അടര്‍ന്ന് വീഴുന്നുണ്ടായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ പി. വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.കെ ഹനീഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ എസ്.സുദര്‍ശനന്‍, സി.ഗോകുല്‍, എന്‍.യു അന്‍സാര്‍, ജെ.ജെമീര്‍, എസ്.കെ അനീഷ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

Read more topics: thrissur,elderly woman,fell well
English summary
thrissur elderly woman fell in well
topbanner

More News from this section

Subscribe by Email