Thursday July 16th, 2020 - 6:18:am

കോവിഡ് 19: തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുളളത് 814 പേർ

Anusha Aroli
കോവിഡ് 19: തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുളളത് 814 പേർ

തൃശൂർ : ജില്ലയിൽ വീടുകളിൽ 803 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 814 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. വ്യാഴാഴ്ച (ഏപ്രിൽ 23) നിരീക്ഷണത്തിന്റെ ഭാഗമായി 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ വിടുതൽ ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ച (ഏപ്രിൽ 23) 10 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 975 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 958 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 17 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 216 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്.

വ്യാഴാഴ്ച (ഏപ്രിൽ 23) 23 പേർക്ക് കൗൺസലിംഗ് നൽകി.ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. വ്യാഴാഴ്ച (ഏപ്രിൽ 23) 386 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1797 പേരെയും മത്സ്യചന്തയിൽ 1085 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 124 പേരെയും സ്‌ക്രീൻ ചെയ്തു.ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

English summary
thrissur covid 19 814 observation list
topbanner

More News from this section

Subscribe by Email