Thursday February 20th, 2020 - 10:36:pm
topbanner

തൃശൂര്‍ കോര്‍പ്പറേഷന്‍: ഇടതുമുന്നണിയിലെ ധാരണയനുസരിച്ചു സി.പി.ഐ.യിലെ മേയര്‍ അജിത വിജയന്‍ രാജിവെച്ചു

Anusha Aroli
തൃശൂര്‍ കോര്‍പ്പറേഷന്‍: ഇടതുമുന്നണിയിലെ ധാരണയനുസരിച്ചു സി.പി.ഐ.യിലെ മേയര്‍ അജിത വിജയന്‍ രാജിവെച്ചു

തൃശൂര്‍: ഇടതുമുന്നണിയിലെ ധാരണയനുസരിച്ചു സി.പി.ഐ.യിലെ മേയര്‍ അജിത വിജയന്‍ രാജിവെച്ചു. രാജിക്കത്ത് കോര്‍പ്പറേഷന്‍ സെക്രട്ടറി പി.രാധാകൃഷ്ണനു ഇന്നലെ കൗണ്‍സില്‍യോഗത്തിനു ശേഷം കൈമാറി. ഡെപ്യൂട്ടി മേയര്‍ റാഫി. പി. ജോസിനാണ് മേയറുടെ ചുമതല. പുതിയ മേയറെ മൂന്നാഴ്ച്ചയ്ക്കകം തെരഞ്ഞെടുക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒട്ടേറെ വികസനപ്രവൃത്തികള്‍ക്കു തുടക്കമിടാനും പൂര്‍ത്തീകരിക്കാനും കഴിഞ്ഞെന്ന ചാരിതാര്‍ഥ്യത്തോടെയാണ് അധികാരമൊഴിയുന്നതെന്ന് അജിതവിജയന്‍ അറിയിച്ചു. സി.പി.എമ്മിനാണ് അടുത്ത മേയര്‍ പദവി.

കഴിഞ്ഞ ഡിസംബര്‍ 12ന് മേയര്‍ സ്ഥാനമൊഴിയേണ്ടതായിരുന്നുവെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷപദവി വേണമെന്ന ആവശ്യമുന്നയിച്ചു സി.പി.ഐ. ജില്ലാകമ്മിറ്റി ഉടക്കിയതോടെ രാഷ്ട്രീയ പ്രതിസന്ധിയായി.സി.പി.ഐയ്ക്കു ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷപദവി നല്‍കാനാണ് തീരുമാനം.

നിലവിലെ അധ്യക്ഷ എം.എല്‍. റോസിക്കു ഡെപ്യൂട്ടിമേയറുടെ പദവി നല്‍കിയേക്കും. പുതിയ മേയറായി സി.പി.എമ്മിലെ ഗ്രീഷ്മ അജയഘോഷ്, മുന്‍മേയര്‍ അജിത ജയരാജന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

English summary
thrissur corporation meyor ajitha vijayan resigned
topbanner

More News from this section

Subscribe by Email