Wednesday September 23rd, 2020 - 5:58:pm

കോവിഡ് 19 : തൃശ്ശൂരിൽ 15193 പേർ നിരീക്ഷണത്തിൽ

Anusha Aroli
കോവിഡ് 19 : തൃശ്ശൂരിൽ 15193 പേർ നിരീക്ഷണത്തിൽ

തൃശൂർ : ജില്ലയിൽ വീടുകളിൽ 15169 പേരും ആശുപത്രികളിൽ 24 പേരും ഉൾപ്പെടെ ആകെ 15193 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ഏപ്രിൽ 10) 46 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 പേരെ വിടുതൽ ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെളളിയാഴ്ച (ഏപ്രിൽ 10) 17 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 889 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 872 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 17 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 257 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്.

വെളളിയാഴ്ച (ഏപ്രിൽ 10) 136 പേർക്ക് കൗൺസലിംഗ് നൽകി.ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. വെളളിയാഴ്ച (ഏപ്രിൽ 10) 3653 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.

English summary
thrissur corona virus observationlist
topbanner

More News from this section

Subscribe by Email