Tuesday October 27th, 2020 - 6:49:am

ചീട്ടുകളി : തൃശ്ശൂരിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവടക്കം ഏഴുപേര്‍ പിടിയില്‍

Anusha Aroli
ചീട്ടുകളി : തൃശ്ശൂരിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവടക്കം ഏഴുപേര്‍ പിടിയില്‍

തൃശൂര്‍: ലോക്ക്ഡൗണ്‍ സമയത്ത് കൂട്ടംചേര്‍ന്നിരുന്ന് ചീട്ടുകളിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവടക്കം ഏഴുപേര്‍ പിടിയില്‍. ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചീട്ടുകളിച്ചിരുന്ന ഏഴുപേരെ 71000 രൂപ സഹിതം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. സന്ദീപ് അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊന്നക്കുഴി കല്ലേലി വീട്ടില്‍ സെബാസ്റ്റ്യന്‍, കമ്മളം പനഞ്ചിക്കല്‍ റിജു, എലിഞ്ഞിപ്ര മണക്കാടന്‍ രാജേഷ്, ചൗക്ക ചെതലന്‍ സോജന്‍, ചൗക്ക ചെതലന്‍ ജെയിംസ്, നോര്‍ത്ത് ചാലക്കുടി പുതുശ്ശേരി പോള്‍, എലിഞ്ഞിപ്ര മഞ്ഞളി ലിന്റോ എന്നിവരാണ് പിടിയിലായത്.

ചൗക്ക് ചെതലന്‍ സോജനാണ് ചീട്ടുകളിയുടെ നടത്തിപ്പുകാരന്‍. നിരവധി മോഷണ കേസുകളിലും പിടിച്ചുപറി കേസുകളിലും സ്പിരിറ്റ് കേസുകളിലും പ്രതിയാണ് ഇയാള്‍. ഒരുമാസം മുമ്പ് ഇതേ സ്ഥലത്തുനിന്ന് പണംവച്ച് ചീട്ട് കളിച്ചതിന് സോജനടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടമായിരുന്ന് ചീട്ട് കളിച്ചതിനും ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

Read more topics: thrissur,card game,arrest
English summary
thrissur card game arrest
topbanner

More News from this section

Subscribe by Email