Wednesday September 23rd, 2020 - 7:07:pm

തൃശ്ശൂരിൽ ആഡംബര ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു

Anusha Aroli
തൃശ്ശൂരിൽ ആഡംബര ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു

തൃശൂര്‍: പുതുക്കാട് പാലിയേക്കര മേല്‍പ്പാലത്തിന് സമീപം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെപോയ ആഡംബര ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ആഡംബര ബൈക്കിലെ യാത്രക്കാരായ രണ്ടുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും നിസാര പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആഡംബര ബൈക്ക് അമിത വേഗതയില്‍ വരുന്നതുകണ്ട് മേല്‍പ്പാലത്തിന് താഴെ വാഹന പരിശോധനയ്ക്ക് നിന്നിരുന്ന പോലീസ് നിര്‍ത്താന്‍ കൈകാണിക്കുകയായിരുന്നു. എന്നാല്‍ നിര്‍ത്താതെ കടന്നുകളയാന്‍ ശ്രമിച്ച ബൈക്ക് എതിരേവന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ പോലീസിന്റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

Read more topics: thrissur,bike,accident
English summary
thrissur bike accident
topbanner

More News from this section

Subscribe by Email