Monday April 6th, 2020 - 1:40:am
topbanner

ഡ്രൈവറുടെ അടുത്തുള്ള സീറ്റ് ചോദിച്ചു, കിട്ടിയത് ബാക്ക് സീറ്റ്; അഖിലിന് ലഭിച്ചത് ജീവിതത്തിലേക്കുള്ള ടിക്കറ്റ്

NewsDesk
ഡ്രൈവറുടെ അടുത്തുള്ള സീറ്റ് ചോദിച്ചു, കിട്ടിയത് ബാക്ക് സീറ്റ്; അഖിലിന് ലഭിച്ചത് ജീവിതത്തിലേക്കുള്ള ടിക്കറ്റ്

തൃശൂര്‍: അവിനാശിയില്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ കയ്പമംഗലം മൂന്നുപീടിക അറവുശാല പുതിയ വീട്ടില്‍ അഹമ്മദിന്റെ മകന്‍ അഖിലി (26)ന് ലഭിച്ചത് മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള ടിക്കറ്റ്. മാസത്തില്‍ രണ്ട് തവണ ബാംഗ്ലൂരില്‍ പോയി തിരികെ വരാറുള്ള അഖില്‍ മുന്‍സീറ്റിലിരുന്നാണ് മിക്കപ്പോഴും യാത്ര ചെയ്യാറ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത്തവണ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളും ഡ്രൈവര്‍ സീറ്റിനടുത്തുള്ള സീറ്റ് ചോദിച്ചെങ്കിലും പിറകിലെ സീറ്റ് മാത്രമേ കിട്ടിയുള്ളൂ. അതാണ് തുണയായതും. അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട് വീട്ടില്‍ തിരിച്ചെത്തിയ അഖിലിന്റെ വാക്കുകളില്‍ നിന്ന് ഇപ്പോഴും ഭയം വിട്ടൊഴിഞ്ഞിട്ടില്ല.

ബാംഗ്ലൂരില്‍ സഹോദരനുമൊത്ത് ഓഡിറ്റിങ് സ്ഥാപനം നടത്തുകയാണ് അഖില്‍. ബാംഗ്ലൂര്‍ ശാന്തിനഗറില്‍ നിന്ന് ബുധനാഴ്ച്ച രാത്രി 9.15ന് ബസില്‍ കയറി.ഏറ്റവും പിറകിലെ 47 ആം നമ്പര്‍ സീറ്റിലാണ് അഖില്‍ ഇരുന്നിരുന്നത്. എറണാകുളം സ്വദേശിയാണ് അടുത്ത സീറ്റില്‍ ഉണ്ടായിരുന്നത്.

ബസിലെ എല്ലാവരും പിന്നീട് ഉറക്കത്തിലായി. പുലര്‍ച്ചെ രണ്ടരക്ക് എണീറ്റ് 5.15 അലാറം വെച്ച് വീണ്ടും ഉറങ്ങി. പീന്നീട് ഉണരുമ്പോള്‍ അപകടത്തില്‍പ്പെട്ട ബസില്‍ തെറിച്ച് സീറ്റിന് താഴെ വീണു കിടക്കുകയായിരുന്നു. മുഖത്തും കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

മുഖത്ത് നിറയെ ചോര. എന്താണ് സംഭവിച്ചതെന്ന് ഒരു ഊഹവുമില്ല. ഇതിനിടെ ആരൊക്കെയൊ ചേര്‍ന്ന് അവിനാശ് മെഡിക്കല്‍ സെന്ററില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുപ്പൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് നെറ്റിയിലെ മുറിവ് തുന്നി കെട്ടി. പിന്നീട് കോവൈ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. നെറ്റിയില്‍ ഏഴ് തുന്നിക്കെട്ടുണ്ട്. ചുണ്ടിലും കഴുത്തിലും, കൈക്കും പരിക്കുണ്ട്. ചില്ല് കുത്തി കേറിയാണ് മുഖത്തെ പരിക്ക്.

English summary
thrissur akhil about avinashi ksrtc accident
topbanner

More News from this section

Subscribe by Email