Sunday March 29th, 2020 - 1:36:am
topbanner

പ്രാദേശിക വികസനം: തൃശ്ശൂരിൽ ബി എസ് എൽ എൽ ഡി സർവ്വേ മാർച്ച് ഒന്നിന് തുടങ്ങും

Anusha Aroli
പ്രാദേശിക വികസനം: തൃശ്ശൂരിൽ ബി എസ് എൽ എൽ ഡി സർവ്വേ മാർച്ച് ഒന്നിന് തുടങ്ങും

തൃശൂർ: പ്രാദേശിക വികസനത്തിന് ആയ സ്ഥിതിവിവരക്കണക്കുകൾ തദ്ദേശസ്വയംഭരണ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന ബി.എസ്.എൽ.എൽ.ഡി സർവ്വേ മാർച്ച് ഒന്നിന് ആരംഭിച്ച് ഏപ്രിൽ 30ന് പൂർത്തീകരിക്കും. 2018-19 ലെ സാമ്പത്തിക സ്ഥിതിവിവര കണക്കാണ് പൂർത്തീകരിക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ കൃത്യമായ കണക്കുകൾ ജനങ്ങൾക്ക് ഓൺലൈൻ വഴി പരിശോധിക്കാവുന്ന രീതിയിൽ പ്രവർത്തനം സുഗമമാക്കും. എ.ഡി.എം റെജി പി ജോസഫിൻറെ അധ്യക്ഷതയിൽ ചേർന്ന ബി എസ് എൽ എൽ ഡി സർവ്വേ ജില്ലാതല കോ ഓഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കേന്ദ്ര സർക്കാരിന്റെ സപ്പോർട്ട് ഫോർ സ്റ്റാറ്റിസ്റ്റിക്കൽ സ്ട്രെങ്ത്തനിങ് എന്ന പദ്ധതിയിൽ ഉൾപ്പെട്ട സ്റ്റാറ്റിസ്റ്റിക്‌സ് ഫോർ ലോക്കൽ ലെവൽ പ്ലാനിങ് എന്ന പദ്ധതിയുടെ ഭാഗമായാണ് സർവ്വേ. അടിസ്ഥാനസൗകര്യം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, ഭൂവിനിയോഗം, ജനസംഖ്യ വിന്യാസം തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങൾ ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നായി തദ്ദേശസ്വയംഭരണ അടിസ്ഥാനത്തിൽ ശേഖരിക്കുന്നുണ്ട്.

വിദ്യാഭ്യാസം, കൃഷി ആരോഗ്യം, കെഎസ്ഇബി, ബാങ്കുകൾ, പോലീസ്, സ്‌കൂളുകൾ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ഇതുവഴി അറിയാൻ സാധിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതികൾ തയ്യാറാക്കുന്നത്.

സർവ്വേ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് വിവരശേഖരണം നടത്തുന്ന എല്ലാ വകുപ്പുകളിൽ നിന്നും കൃത്യമായ വിവരങ്ങൾ അടങ്ങിയ ഡാറ്റ സമയബന്ധിതമായി ലഭ്യമാക്കണമെന്ന് എ ഡി എം നിർദ്ദേശിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി ആർ മായ, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ, റിസർച്ച് അസിസ്റ്റൻറ് ടി എസ് സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Read more topics: thrissur, BSLLD survey march
English summary
thrissur BSLLD survey march
topbanner

More News from this section

Subscribe by Email