Thursday August 13th, 2020 - 11:41:pm

ആലപ്പുഴ കുടിവെള്ള പദ്ധതി: പൈപ്പ് മാറ്റല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍

Anusha Aroli
ആലപ്പുഴ കുടിവെള്ള പദ്ധതി: പൈപ്പ് മാറ്റല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴിയിലെ നിരന്തരം പൊട്ടുന്ന പൈപ്പ് ഒന്നരകിലോമീറ്റര്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്ത് മന്ത്രിതല യോഗത്തില്‍ എടുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും യോഗത്തില്‍ സന്നിഹിതനായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുണനിലവാരമുള്ള പൈപ്പായിരിക്കും പുതുതായി സ്ഥാപിക്കുക. നിലവില്‍ പ്രധാന റോഡ് പൊളിച്ച് പൈപ്പ് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. എന്നാല്‍ ചില ബുദ്ധിമുട്ടുകള്‍ തരണം ചെയ്യുന്നതിനായി രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് അന്തിമ തീരുമാനം മന്ത്രിതല സമിതിക്ക് വിട്ടത്. പ്രധാന പാതയിലൂടെ പൈപ്പ് പുനഃസ്ഥാപിക്കാനുള്ള നിലവിലുള്ള പദ്ധതി തുടരണമോ അല്ലെങ്കില്‍ റോഡ് പൊളിക്കാതെ പ്രധാന വഴിയില്‍ നിന്നും മാറി ഇടറോഡിലൂടെ പൈപ്പ് സ്ഥാപിക്കാമെന്നുള്ള അഭിപ്രായങ്ങളാണ് യോഗത്തില്‍ ഉയര്‍ന്ന് വന്നത്. 

ആലപ്പുഴ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതിന് മുന്‍പായി ആവശ്യത്തിന് ആര്‍.ഒ. പ്ലാന്റുകളും മറ്റ് അനുബന്ധ സജ്ജീകരണങ്ങളും സ്ഥാപിച്ച് മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, ആര്യാട് എന്നീ പഞ്ചായത്തുകളില്‍ അടിയന്തിരമായി കുടിവെള്ളം എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടനാട്, ചെങ്ങന്നൂര്‍ കുടിവെള്ള പദ്ധതികളുടെ അവലോകനവും നടത്തി. ഇരു പദ്ധതികളും പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് രണ്ടാഴ്ച്ചകകം സമര്‍പ്പിക്കാനും മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മറവന്‍തുരുത്തിലെ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം

ആലപ്പുഴ: ചേര്‍ത്തല, അരൂര്‍ പ്രദേശങ്ങളിലെ ശുദ്ധജല വിതരണത്തിലെ തടസ്സത്തിന് പരിഹാരം കാണുന്നതിന് മറവന്‍തുരുത്തില്‍ ഉടന്‍ പ്രശ്‌ന പരിഹാരം കാണുമെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും യോഗത്തില്‍ സന്നിഹിതനായി. മറവന്‍തുരുത്ത് പഞ്ചായത്തിലൂടെയുള്ള 400മീറ്റര്‍ പൈപ്പ് മാറ്റിയിടും. ഇവിടുത്തെ റോഡുകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
thomas isac about Alappuzha Drinking Water Project
topbanner

More News from this section

Subscribe by Email