Wednesday September 23rd, 2020 - 5:26:pm

കോവിഡ് 19 : തിരുവനന്തപുരത്ത് 1,309 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

Anusha Aroli
കോവിഡ് 19 : തിരുവനന്തപുരത്ത് 1,309 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

തിരുവനന്തപുരം : ജില്ലയിൽ പുതുതായി 156 പേർ രോഗനിരീക്ഷണത്തിലായി.149 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

* ജില്ലയിൽ 1,309 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 9 പേരെ പ്രവേശിപ്പിച്ചു 9 പേരെ ഡിസ്ചാർജ് ചെയ്തു.
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 12 പേരും ജനറൽ ആശുപത്രിയിൽ 4 പേരും എസ്.എ.റ്റി ആശുപത്രിയിൽ 2 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 5 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ 38 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

*ജില്ലയിൽ പോസിറ്റീവായ പതിനാറ് പേരിൽ ഒരാളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

* ഇന്ന് 73 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ ജില്ലയിൽ 16 കേസുകളാണ് പോസിറ്റീവായത്. ഇന്ന് ലഭിച്ച 59 പരിശോധനാഫലവും നെഗറ്റീവാണ്.

കൊറോണ കെയർ സെന്ററുകൾ

* കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 47 പേരെ താമസിപ്പിച്ചിട്ടുണ്ട്.

വാഹന പരിശോധന

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി 5890 വാഹനങ്ങളിലെ 9133 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 132 കാളുകളും ദിശ കാൾ സെന്ററിൽ 85 കാളുകളുമാണ് ഇന്ന്
എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 27 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 361 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 22262 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -1394

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -1309

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -38

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -47

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -156

വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ജില്ലയിൽ നിന്നോ എത്തിയവർ നിർബന്ധമായും വീടുകളിൽ ക്വാറൻറൈനിൽ കഴിയണം. ഇവർക്ക് പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ നേരിട്ടാൽ 9846854844
എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും
രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.

തിരുവനന്തപുരം റെയിൽവേ നടത്തിയത് ചിട്ടയായ പ്രതിരോധം

കോവിഡ് -19 പ്രതിരോധിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്നത് ചിട്ടയായ പ്രതിരോധ പ്രവർത്തനം. ലോക്ക് ഡൗണിന്റെ ഭാഗമായി ട്രെയിൻ സർവീസ് നിർത്തലാക്കിയെങ്കിലും ചരക്ക് നീക്കത്തിനായുള്ള ഗുഡ്‌സ് ട്രെയിനുകൾ ഇപ്പോഴും സ്റ്റേഷനിൽ എത്തുന്നുണ്ട്.

ഗുഡ്‌സ് ട്രെയിനിലെ ലോക്കോപൈലറ്റടക്കമുള്ള ജീവനക്കാർക്ക് ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിനു മുൻപും ശേഷവും കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ മാസ്‌ക്ക്, ഗ്ലൗസ്, സാനറ്റൈസർ, കൈയ്യുറ എന്നിവ ഇവിടെ നിന്ന് നൽകുന്നു.

സംസ്ഥാനത്ത് കോവിഡ് -19 സ്ഥിരീകരിച്ച സമയത്തുതന്നെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എല്ലാ കവാടങ്ങളിലും തെർമൽ സ്‌കാനിംഗ് ബൂത്തുകൾ ആരംഭിച്ചിരുന്നു. ജില്ലയിലെ കൊച്ചുവേളി, കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിൻക്കര സ്റ്റേഷനുകളിലും തെർമൽ സ്‌കാനിംഗ് സംവിധാനം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ സഹായത്തോടെയാണ് സജ്ജീകരിച്ചത്.

തിരുവന്തപുരം സെൻട്രൽ സ്റ്റേഷനിൽ 5 ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സംഘത്തെ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യാത്രക്കാരെ പരിശോധിക്കാൻ ഏർപ്പെടുത്തി. മാർച്ച് 16 മുതൽ ദീർഘദൂര ട്രെയിനുകളിലെ മുഴുവൻ യാത്രക്കാരെയും ഡോക്ടർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും അടങ്ങുന്ന സംഘം തെർമൽ സ്‌കാനിങ്ങിന് വിധേയരാക്കി. 25ന് സെൻട്രൽ സ്റ്റേഷനിൽ എത്തിയ വിവേക് എക്‌സ്പ്രസ്സ് വരെയുള്ള എല്ലാ ട്രെയിനുകളിലും ഇത് തുടർന്നു. ഇടയ്ക്കിടെ റെയിൽവെ സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കാനും അധികൃതർ മറന്നില്ല.

ഡയാലിസിസ് രോഗികൾക്ക് ആശ്വാസ് പദ്ധതി

ജില്ലയിലെ ഗ്രാമീണ മേഖലകളിൽ നിന്നും ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ഏറെ സഹായകമായി ജില്ലാ പഞ്ചായത്തിന്റെ ആശ്വാസ് പദ്ധതി. കോവിഡ് കാലമായതിനാൽ വൃക്ക രോഗികൾ ഡയാലസിസിന് പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുന്ന സമയമാണിത്.

ഇക്കരക്കാരെ സഹായിക്കാൻ ജില്ലാ പഞ്ചായത്തിന്റെ പുതിയ വാർഷിക ബജറ്റിൽ ആശ്വാസ് പദ്ധതിക്കായി രണ്ടുകോടി രൂപ നീക്കിവച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. നെടുമങ്ങാട്, നെയ്യാറ്റിൻകര സർക്കാർ ആശുപത്രികളിൽ നിന്നും രോഗികൾക്ക് ആശ്വാസ് പദ്ധതിയിലൂടെ സൗജന്യമായി ഡയാലിസിസ് നടത്താം. മറ്റുള്ള ആശുപത്രികളിൽ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ഒരുവർഷം എത്ര ഡയാലിസിസ് നടത്തിയെന്ന് പരിശോധിച്ച ശേഷം തുക അതാത് ആശുപത്രികൾക്കു നൽകും.

ഇത്തരക്കാർക്ക് പ്രത്യേക ചികിത്സാ കാർഡും ജില്ലാ പഞ്ചായത്തു നൽകും. സർക്കാർ ജീവനക്കാർ, മൂന്നുലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ള പെൻഷൻകാർ, ഡയാലിസിസിനായി കാരുണ്യ പദ്ധതിയിൽ നിന്നോ മറ്റു സർക്കാർ സഹായമോ കൈപ്പറ്റിയിട്ടുള്ളവർ എന്നിവർക്ക് ആശ്വാസ് പദ്ധതിയുടെ സഹായം ലഭിക്കില്ല. അർഹരായവർ മേയ് പത്തിനു മുൻപ് രേഖകൾ സഹിതം ജില്ലാ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

English summary
thiruvananthapuram covid 19 1,309 home quarantiners
topbanner

More News from this section

Subscribe by Email