Friday August 23rd, 2019 - 1:45:am
topbanner
topbanner

രണ്ടാം ദിനവും അനന്തപുരിയുടെ സ്‌നേഹപ്രവാഹം : 13 ടൺ അവശ്യവസ്തുക്കൾ കയറ്റിഅയച്ചു

princy
രണ്ടാം ദിനവും അനന്തപുരിയുടെ സ്‌നേഹപ്രവാഹം : 13 ടൺ അവശ്യവസ്തുക്കൾ കയറ്റിഅയച്ചു

തിരുവനന്തപുരം:പ്രളയക്കെടുതി നേരിടുന്നവരെ സഹായിക്കാനായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ രണ്ടാം ദിനവും സഹായവുമായി നൂറുകണക്കിനു പേരെത്തി. ജില്ലാ ഭരണകൂടം അറിയിച്ചതനുസരിച്ച് ക്യാമ്പുകളിലേക്ക് ഏറ്റവും അവശ്യം വേണ്ട വസ്തുക്കളാണ് അധികവും എത്തിയത്.

ഇവ ഇനംതിരിച്ച് പാക്ക് ചെയ്യുന്നതിൽ വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും പങ്കാളികളായി. ഉച്ചതിരിഞ്ഞ് വലിയതോതിലുള്ള സഹായപ്രവാഹം അനുഭവപ്പെട്ടു. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ക്യാംപ് സന്ദർശിച്ച് വേണ്ട മാർഗനിർദേശം നൽകിയത് വോളന്റിയർമാരെ ആവേശത്തിലാക്കി.

വൈകിട്ടോടെ 13 ടൺ വസ്തുക്കൾ രണ്ടു ലോറികളിലായി ദുരിതമേഖലയിലേക്ക് അയച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഞായറാഴ്ച കയറ്റിഅയച്ച 6.5 ടൺ വസ്തുക്കൾ കോഴിക്കോട് എത്തിയതായും പ്രതികൂലമായ പ്രതികരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

English summary
thiruvanandhapuram sent essential goods in relief camps
topbanner

More News from this section

Subscribe by Email