Tuesday September 17th, 2019 - 4:06:am
topbanner
Breaking News
jeevanam

പ്രളയ ബാധിതർക്ക് കൈത്താങ്ങായി സർ സയ്ദ് കോളേജിലെ 96 പിഡിസി ബാച്ച് സംഗമം

NewsDesk
പ്രളയ ബാധിതർക്ക് കൈത്താങ്ങായി സർ സയ്ദ് കോളേജിലെ 96 പിഡിസി ബാച്ച് സംഗമം

തളിപ്പറമ്പ്: ഇരുപത്തി മൂന്ന് വർഷത്തിനു ശേഷം അവർ ഒത്തുചേർന്നു; പ്രളയ ബാധിതരായ നാട്ടുകാരുടെ അതിജീവനത്തിന് കരുത്തേകാൻ. തളിപ്പറമ്പ് സർ സയ്ദ് കോളേജിലെ 1996 ബാച്ചിലെ പ്രീഡിഗ്രി വിദ്യാർഥികളാണ് തങ്ങളുടെ പൂർവ വിദ്യാർഥി സംഗമം ദുരിതബാധിതരെ സഹായിക്കാനായുള്ള കൂട്ടായ്മയാക്കി മാറ്റിയത്.

പഠനം പൂർത്തിയാക്കി 23 വർഷത്തിനുശേഷമുള്ള ഒത്തുചേരൽ ആയതിനാൽ ആഘോഷപൂർവ്വം പരിപാടി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മഴക്കെടുതിയെത്തുടർന്ന് ദുരിതബാധിതരെ സഹായിക്കാനുള്ള കൂട്ടായ്മയാക്കി പരിപാടി മാറ്റുകയായിരുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ സർസയ്ദ് കാമ്പസിലായിരുന്നു കൂട്ടായ്മ. ചെറുതും വലുതുമായ സംഭാവനകളുമായാണ് പഴയ സഹപാഠികൾ കൂട്ടായ്മയ്ക്കെത്തിയത്. പരിപാടിക്കെത്തിയ നൂറോളം പേരിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷം രൂപ പിരിഞ്ഞു കിട്ടി. പ്രളയം കാര്യമായി ബാധിച്ച പ്രദേശത്ത് വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് വീട്ടുപകരണങ്ങൾ വാങ്ങി നൽകാൻ ആദ്യ ഘട്ടമായി ലഭിച്ച ഈ ഫണ്ട് ഉപയോഗിക്കും. പ്രളയ ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണം തുടരും. 

taliparamba sir syed college 96 PDC Batch program with charity

കോളേജ് കാമ്പസിൽ നടന്ന സംഗമം 96 പി ഡി സി ബാച്ച് കൂട്ടായ്മ ചെയർമാൻ സിദ്ദിഖ് കെ പുരയിൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി ടി അബ്ദുൾ അസീസ് മുഖ്യാതിഥിയായി. കോളേജ് ഹോസ്റ്റലിലെ നിർധന വിദ്യാർഥികള സഹായിക്കാനായി കൂട്ടായ്മ സ്വരൂപിച്ച അര ലക്ഷം രൂപ കൂട്ടായ്മ ചെയർമാൻ സിദ്ദിഖ് കെ പുരയിൽ പ്രിൻസിപ്പലിന് കൈമാറി. സുമേഷ് കെ ബാലൻ അധ്യക്ഷനായി. മീര ഷാൻ സംസാരിച്ചു. ടി. ഷമൽ സ്വാഗതവും ഷമീം അമീർ നന്ദിയും പറഞ്ഞു.  അബു കൂവൻസി, യുവാവ് അഷ്റഫ് , പി എ സുബൈർ, ഹാഷിം കെ പി തുടങ്ങിയവർ നേതൃത്വം നൽകി.

English summary
taliparamba sir syed college 96 PDC Batch program with charity
topbanner

More News from this section

Subscribe by Email