Saturday May 30th, 2020 - 3:04:pm

തളിപ്പറമ്പിലെ മുസ്‌ലിം ലീഗില്‍ വീണ്ടും ചേരിപ്പോര് മുറുകുന്നു : പരസ്യമായി കൊമ്പുകോര്‍ത്ത് അള്ളാംകുളം പി.കെ.സുബൈര്‍ വിഭാഗങ്ങള്‍

Anusha Aroli
തളിപ്പറമ്പിലെ മുസ്‌ലിം ലീഗില്‍ വീണ്ടും ചേരിപ്പോര് മുറുകുന്നു : പരസ്യമായി കൊമ്പുകോര്‍ത്ത് അള്ളാംകുളം പി.കെ.സുബൈര്‍ വിഭാഗങ്ങള്‍

തളിപ്പറമ്പ്: തളിപ്പറമ്പിലെ മുസ്‌ലിം ലീഗില്‍ വീണ്ടും ചേരിപ്പോര് മുറുകുന്നു, പരസ്യമായി കൊമ്പുകോര്‍ത്ത് അള്ളാംകുളം പി.കെ.സുബൈര്‍ വിഭാഗങ്ങള്‍. 1988 കാലഘട്ടത്തില്‍ അന്നത്തെ പ്രമുഖ നേതാവായിരുന്ന പരേതനായ നഗരസഭാ ചെയര്‍മാന്‍ എം.എ.സത്താറും കെ.വി.മുഹമ്മദ്കുഞ്ഞിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗ്രൂപ്പും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ തനിയാവര്‍ത്തനങ്ങളാണ് 31 വര്‍ഷത്തിനേ ശേഷം വീണ്ടും അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഒരു പ്രമുഖ ലീഗ് നേതാവ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2015 ല്‍ തളിപ്പറമ്പ് നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ മുസ്‌ലിം ലീഗില്‍ നിന്ന് പി.കെ.സുബൈറിനെ ചെയര്‍മാനായി തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശത്തിന് മുന്‍തൂക്കം ലഭിച്ചിരുന്നുവെങ്കിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെകൊണ്ട് പ്രഖ്യാപനം നടത്തിച്ച് അള്ളാംകുളം തന്ത്രപരമായി നീങ്ങി ചെയര്‍മാന്‍ പദവി സ്വന്തമാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

പ്രമുഖ ലീഗ് നേതാവും തളിപ്പറമ്പ് പഞ്ചായത്തിന്റെ ജനകീയ പ്രസിഡന്റുമായിരുന്ന പരേതനായ എസ്.മൊയ്തുഹാജിയുടെ മകനും ലീഗ് നേതാവുമായ ബദരിയ്യ ബഷീറിനെതിരെ നടപടി എടുത്ത് പുറത്താക്കിയിട്ടും പ്രതികരിക്കാതെ നിശബ്ദനായിരുന്ന നഗരസഭാ ചെയര്‍മാനും കെ.വി.ഗ്രൂപ്പിന്റെ നേതാവുമായ അള്ളാംകുളം മഹമ്മൂദിനെതിരെ ശക്തമായ നിലപാടുമായി മറുഭാഗം രംഗത്തുവന്നിരിക്കയാണിപ്പോള്‍.

കഴിഞ്ഞ നാല് വര്‍ഷവും നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ സ്വതന്ത്രമായും ചിലപ്പോള്‍ സൂപ്പര്‍ പ്രതിപക്ഷമായും പ്രത്യക്ഷപ്പെട്ടിട്ടുള്ള പി.കെ.സുബൈര്‍ തുറന്ന പോരിനുറങ്ങുന്നതിന്റെ തുടക്കമായിട്ടാണ് പുതിയ നീക്കത്തെ കാണേണ്ടതെന്ന് പേര് പെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രമുഖനായ ഒരു യൂത്ത്‌ലീഗ് നേതാവ് പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രമാണ് ബാക്കിനില്‍ക്കുന്നത്. നഗരഭരണം കയ്യാളിയെങ്കിലും നിരവധിയായ ജനകീയ പ്രശ്‌നങ്ങളില്‍ ഇപ്പോഴും തളിപ്പറമ്പ് നഗരസഭ പിറകിലാണ്. പൊതുമാര്‍ക്കറ്റിനെ സംബന്ധിച്ച് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നു വന്ന പ്രശ്‌നത്തിലും തെളിയുന്നത് ഗ്രൂപ്പുപോരിന്റെ കളികളാണെന്ന വാദവും ഉയര്‍ന്നുവന്നുകഴിഞ്ഞു.

ഗോലിയാത്ത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നഗരസഭക്കും മുസ്‌ലിം ലീഗിനുമെതിരെ പ്രതികരിക്കുന്ന യൂത്ത്‌ലീഗിലെ മുന്‍നിര സൈബര്‍പോരാളിയുടെ ഓരോ വാക്കുകളും നഗരസഭാ ചെയര്‍മാനെതിരെയുള്ള അസ്ത്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നതാണ് പെട്ടെന്നുതന്നെ ഗ്രൂപ്പ്‌പോര് കയ്യാങ്കളിയില്‍ എത്തിച്ചേരാന്‍ കാരണമായിരിക്കുന്നത്.

തനിക്കെതിരെയുള്ള ഓരോ നീക്കങ്ങളേയും തന്ത്രപരമായി പ്രതിരോധിക്കുന്നതില്‍ മിടുക്ക് കാട്ടുന്ന അള്ളാംകുളം മഹമ്മൂദ് ഒഴിഞ്ഞുകിടക്കുന്ന കെ.വി.എന്ന മഹാരഥന്റെ സിംഹാസനം ഇതിനകം തന്നെ സ്വന്തമാക്കി എതിരാളികളെ നേരിടുന്നതില്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞിരിക്കയാണെന്ന് വിമര്‍ശകര്‍ തന്നെ സമ്മതിച്ചിരിക്കെ, ഉണക്കാനാവാത്ത മുറിവുകളുമായി മറുവിഭാഗം മെനയുന്ന തന്ത്രങ്ങള്‍ പഴയ എം.എ.സത്താര്‍-കെ.വി.മുഹമ്മദ്കുഞ്ഞി വടംവലിക്കാലത്തേക്ക് തളിപ്പറമ്പിലെ ലീഗിനെ എത്തിക്കുമോ എന്നതാണ് ചോദ്യവും ഉത്തരവും.

English summary
taliparamba muslim league groups conflict
topbanner

More News from this section

Subscribe by Email