Monday March 30th, 2020 - 3:04:am
topbanner

ബക്കളം എകെജി മന്ദിരം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

NewsDesk
ബക്കളം എകെജി മന്ദിരം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ്: സിപിഐ എം ബക്കളം ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി പുനര്‍നിര്‍മിച്ച എകെജി മന്ദിരവും പാച്ചേനി കുഞ്ഞിരാമന്‍ സ്മാരക ഹാളും 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1985 ല്‍ ഇ കെ നായനാര്‍ ഉദ്ഘാടനം ചെയ്ത അവിഭക്ത ആന്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസായ എകെജി മന്ദിരം ദേശീയപാത വികസനത്തിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതിനാലാണ് ഒമ്പതുസെന്റ് സ്ഥലം വാങ്ങി പുതിയ കെട്ടിടം നിര്‍മിച്ചത്. പാച്ചേനിയുടെ മരണശേഷം സ്മാരക ഹാളും സ്തുപവും ഉല്‍ഘാടനം ചെയ്തത് അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 bakkalam_akg_centerപുതിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെ പാച്ചേനി സ്മാരക ഹാളും മിനി ഹാളും ഒരുക്കിയിട്ടുണ്ട്. ദേശീയപാത അതോറിറ്റിയില്‍നിന്ന് ലഭിച്ച നഷ്ടപരിഹാരത്തിനുപുറമെ ലോക്കലിലെ പാര്‍ട്ടി അംഗങ്ങള്‍ സംഭാവന ചെയ്ത ഒരു ദിവസത്തെ വരുമാനം സമാഹരിച്ചാണ് സ്ഥലം വാങ്ങി കെട്ടിടം ഒരുക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം 4ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അധ്യക്ഷനാവും. പാച്ചേനി സ്മാരക ഹാള്‍ കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മിനി ഹാള്‍ ജയിംസ് മാത്യു എംഎല്‍എയും ബക്കളം ലോക്കല്‍ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദനും തുറന്നുകൊടുക്കും.

Pacheni Kunhiraman

ഏരിയാ സെക്രട്ടറി പി മുകുന്ദനും പാച്ചേനി സ്തൂപം ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി കെ ശ്യാമളയും എകെജി പ്രതിമ ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷും അനാച്ഛാദനം ചെയ്യും. ജനതോക്കള്‍ സംസാരിക്കും. മണിയമ്പാറ കുഞ്ഞമ്പു പതാക ഉയര്‍ത്തും. കലാപരിപാടികളും അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ ഏരിയാ സെക്രട്ടറി പി മുകുന്ദന്‍, കെ ദാമോദരന്‍, മന്ദിരനിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ സി അശോക്കുമാര്‍, കണ്‍വീനര്‍ എം രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
taliparamba bakkalam akg center inauguration CM Pinarayi vijayan
topbanner

More News from this section

Subscribe by Email