തളിപ്പറമ്പ്: സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 11 കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഡയരക്ട് മാര്‍ക്കറ്റിങ്ങ് ഏജന്റായ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കടന്നപ്പള്ളി പാണപ്പുഴയിലെ ശ്യാം സത്യന് (23)നെയാണ് തളിപ്പറമ്പ് സിഐ എ. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തതത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരക്ക് ബക്കളത്തായിരുന്നു സംഭവം. പെണ്‍കുട്ടിയെ കയ്യില്‍ പിടിച്ച് ആള്‍ത്താമസമില്ലാത്ത വീട്ടിന് പിറകില്‍ കൊണ്ടുപോയി ലൈംഗിക ഉദ്ദേശത്തോടെ ചുംബിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ശ്യാമിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശ്യാമിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. ഇംപള്‍സ് എന്ന ഡയകര്ട് മാര്‍ക്കറ്റിങ്ങ് ഏജന്‍സിയുടെ കീഴില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പുസ്തക വില്‍പ്പന നടത്തിവരികയായിരുന്നു ശ്യാം.