Sunday March 29th, 2020 - 10:43:pm
topbanner

തൃശ്ശൂർ മയിലാടുംപാറയില്‍ തെരുവുനായയുടെ ആക്രമണം : ഒന്നര വയസുകാരനടക്കം 12 പേര്‍ക്ക് പരിക്കേറ്റു

princy
തൃശ്ശൂർ മയിലാടുംപാറയില്‍ തെരുവുനായയുടെ ആക്രമണം  :  ഒന്നര വയസുകാരനടക്കം 12 പേര്‍ക്ക് പരിക്കേറ്റു

തൃശ്ശൂർ : പാണഞ്ചേരി പഞ്ചായത്തിലെ മയിലാട്ടുംപാറയിലും സമീപപ്രദേശുത്തുമുണ്ടായ തെരുവു നായയുടെ ആക്രമണത്തില്‍ ഒന്നര വയസുകാരനടക്കം 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തെരുവുനായയുടെ പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടും ഇന്നലെ രാവിലെയുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ 5.30ന് ക്ഷേത്ര ദര്‍ശനത്തിനു പോകുമ്പോഴാണ് മയിലാടുംപാറ സ്വദേശി കോഴിപ്പാടന്‍ രാജന്‍ ഭാര്യ ഗൗരി (62)യുടെ കാലില്‍ തെരുവുനായയുടെ കടിയേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച്ച വൈകിട്ട് 5.35 ന് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കോണ്‍പറമ്പില്‍ അജിതയുടെ മകന്‍ ദേവികിന്റെ (ഒന്നര) കൈയ്യിലാണ് തെരുവുനായയുടെ കടിയേറ്റത്. വൈകിട്ട് നടക്കാനിറങ്ങിയ കല്ലിങ്ങല്‍ ബിന്‍സണ്‍ ഭാര്യ ദീപ്തി (24)ക്കും ഭര്‍ത്ത്യ സഹോദരന്റെ മകളായ നിസിയ (അഞ്ച്) ക്കും തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റു. പട്ടിക്കാട് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ തെക്കുംപാടം എടത്തറ പ്രകാശന്റെ മകള്‍ ആരതി (15) സ്‌കൂള്‍ കഴിഞ്ഞ് വരുമ്പോള്‍ പട്ടിക്കാട് തമ്പുരാട്ടി പടിക്ക് സമീപമായിരുന്നു നായയുടെ ആക്രമണത്തിനിരയായത്.

ചൊവ്വാഴ്ച  പുലര്‍ച്ചെ അഞ്ചിന് പട്ടിക്കാട് പ്രദേശത്തെ പത്രം ഏജന്റ് ഇരട്ടന്‍ പറമ്പില്‍ അനില്‍കുമാറിനും (46), പത്രം വിതരണക്കാരനായ കാരുക്കുഴി യാക്കോബിനും (54) തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ നടക്കാനിറങ്ങിയ ആന്തൂര് രാമകൃഷ്ണന്‍ (68), ആന്തൂര് രാജു ഭാര്യ അബിത (36), മച്ചിങ്ങല്‍ ജോതി ഭാര്യ ശ്യാമള (48), പടയാട്ടില്‍ വീട്ടില്‍ ടോണി, തോമസ് (51) എന്നിവര്‍ക്കും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. അനിത, വികസന സ്റ്റാറ്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ഭാസ്‌ക്കരന്‍, ക്ഷേമകാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുമേഷ്, പഞ്ചായത്ത് അംഗം കുഞ്ഞപ്പന്‍ എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

 

Read more topics: thrissur, dog, attack,
English summary
street dog attack in thrissur mayiladumpaara
topbanner

More News from this section

Subscribe by Email