Tuesday September 22nd, 2020 - 1:55:am

തളിപ്പറമ്പ് നിയോജകമണ്ഡലത്തിന് സംസ്ഥാന സര്‍ക്കാറിന്റെ കൈത്താങ്ങ് : പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന്ന് 1.04 കോടി അനുവദിച്ചു

princy
തളിപ്പറമ്പ് നിയോജകമണ്ഡലത്തിന്  സംസ്ഥാന സര്‍ക്കാറിന്റെ കൈത്താങ്ങ് : പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന്ന് 1.04 കോടി അനുവദിച്ചു

തളിപ്പറമ്പ്: പ്രളയത്തില്‍ തകര്‍ന്ന തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ റോഡുകളും കപ്പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിന് 1.04 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ജയിംസ് മാത്യു എംഎല്‍എ സമര്‍പ്പിച്ച ഏഴ് പഞ്ചായത്തുകള്‍, രണ്ട് മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ അനുമതി ലഭിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രവൃത്തി, അനുവദിച്ച തുക, പഞ്ചായത്ത്/നഗരസഭ എന്നീ ക്രമത്തില്‍ കാക്കാഞ്ചാല്‍-ചെപ്പനൂല്‍ റോഡ് 7 ലക്ഷം രൂപ, അള്ളാംകുളം-ചവനപ്പുഴ റോഡ് 10 ലക്ഷം (കുറുമാത്തൂര്‍ പഞ്ചായത്ത്), കല്ല്‌കൊത്ത് സൊസൈറ്റി -ഹൈഫൈ ക്ലബ്ബ് റോഡ് 5 ലക്ഷം (ആന്തൂര്‍ നഗരസഭ), മുടിക്കാനം-കുണ്ടപ്പാറ-പരിയാരം ഹൈസ്‌കൂള്‍ റോഡ് 7 ലക്ഷം, തിരുവട്ടൂര്‍-അരിപ്പാമ്പ്ര-പട്ടേരിക്കുന്ന് - അവുങ്ങുംപൊയില്‍ റോഡ് 7 ലക്ഷം (പരിയാരം പഞ്ചായത്ത്), കുറ്റിക്കോല്‍ സി ജെ ബില്‍ഡേര്‍സ് കുറ്റിക്കോല്‍- പടുവളം റോഡ് 7 ലക്ഷം (തളിപ്പറമ്പ് നഗരസഭ), എടക്കോം തട്ട് ആനയാട് റോഡ് 10 ലക്ഷം.

ഞാറ്റുവയല്‍-വായാളം-ആലത്തട്ട് റോഡ് 5 ലക്ഷം (ചപ്പാരപ്പടവ് പഞ്ചായത്ത്), പറശ്ശിനിപ്പാലം-മുല്ലക്കൊടി തീരദേശ റോഡ് 5 ലക്ഷം, മുച്ചിലോട്ട്കാവ്-കാവിന്‍മൂല-തായംപൊയില്‍ റോഡ് 10 ലക്ഷം (മയ്യില്‍), കരിങ്കല്‍കുഴി- നണിയൂര്‍വയല്‍ റോഡ് 7 ലക്ഷം, ചേലേരി- മാലോട്ട് എല്‍ പി സ്‌കൂള്‍ റോഡ് 5 ലക്ഷം (കൊളച്ചേരി പഞ്ചായത്ത്), വില്ലേജ് ഓഫീസ്-കുപ്പം ട്രാന്‍സ്‌ഫോര്‍മര്‍ റോഡ് 7 ലക്ഷം (മലപ്പട്ടം പഞ്ചായത്ത്), ചട്ടുകപ്പാറ-പൊറോളം റോഡില്‍ തകര്‍ന്ന കപ്പാലം പുനര്‍നിര്‍മ്മാണം 5 ലക്ഷം, പാറപ്പള്ളി ചെമ്മാടം റോഡ് 7 ലക്ഷം (കുറ്റിയാട്ടൂര്‍ പഞ്ചായത്ത്).

Read more topics: taliparamb, 1.04 crores, road,
English summary
state government 1.04 crores has been allotted for taliparamb constituency
topbanner

More News from this section

Subscribe by Email