Saturday January 25th, 2020 - 8:07:am
topbanner

സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ ദേശീയ സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി

Anusha Aroli
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ ദേശീയ സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി

കൊച്ചി: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ ദേശീയസംഘടനയായ ഇസ്ബ വാര്‍ഷിക സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന പ്രീ കോണ്‍ഫറന്‍സ് യോഗത്തില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്ന് രാജ്യത്തെ മറ്റ് ഇന്‍കുബേറ്ററുകള്‍ക്ക് ഏറെ പഠിക്കാനുണ്ടെന്ന് ഇസ്ബ പ്രസിഡന്‍റ് ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാഞ്ഞിരപ്പിള്ളി അമല്‍ജ്യോതി കോളേജിലാണ് സമ്മേളനത്തിന്‍റെ തുടര്‍പരിപാടികള്‍ നടക്കുന്നത്. ഇസ്ബ കോണ്‍ഫറന്‍സിന്‍റെ ഔദ്യോഗിക ഉദ്ഘാടനം അമല്‍ ജ്യോതി കോളേജില്‍ ഗവര്‍ണര്‍ ജസ്റ്റീസ്(റിട്ട) ഡോ. പി സദാശിവം വ്യാഴാഴ്ച നിര്‍വഹിക്കും.

മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യത്തെ ഇന്‍കുബേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റമുണ്ടായെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇസ്ബ പ്രീ കോണ്‍ഫറന്‍സില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൗതിക ഉത്പന്നങ്ങളില്‍ നിന്ന് മാറി വിജ്ഞാന സംബന്ധിയായ സാങ്കേതികവിദ്യയില്‍ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങളിലാണ് ഇന്ന് സ്റ്റാര്‍ട്ടപ്പുകള്‍ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങളായിരുന്നു ആദ്യകാലത്തെ സ്റ്റാര്‍ട്ടപ്പുകളുടെയും ഇന്‍കുബേറ്ററുകളുടെയും പ്രധാനവെല്ലുവിളിയെങ്കില്‍ ഇപ്പോള്‍ അത് നിക്ഷേപ സാധ്യതകളാണെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. നിക്ഷേപം കണ്ടെത്തുന്നതിന് എന്തെല്ലാം മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നത് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ്, ഫാബ് ലാബ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സ്റ്റാര്‍ട്ടപ് അന്തരീക്ഷമാണ് കേരളത്തിലുുള്ളതെന്ന് ഡോ. കെ സുരേഷ് കുമാര്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം വ്യത്യസ്തമായിരിക്കുമെങ്കിലും പ്രതിനിധികള്‍ക്ക് മികച്ച അനുഭവമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നു വിഷയങ്ങളിലാണ് ഇസ്ബ പ്രി കോണ്‍ഫറന്‍സില്‍ ചര്‍ച്ചകള്‍ നടന്നത്. പുതിയ ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനത്തിലെ സങ്കീര്‍ണതകള്‍ എന്ന വിഷയത്തില്‍ മുംബൈ സെന്‍റര്‍ ഫോര്‍ ഇന്‍കുബേഷന്‍ ആന്‍ഡ് ബിസിനസ് ആക്സിലറേഷന്‍റെ സിഇഒയായ പ്രസാദ് എം മേനോന്‍, എന്‍ഐടി കോഴിക്കോട്ടെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററിന്‍റെ മാനേജരായ പ്രീതി എം എന്നിവര്‍ സംസാാരിച്ചു.

സീഡ് ഫണ്ട് മാനേജ്മെന്‍റ് എന്ന വിഷയത്തില്‍ ബോംബെ ഐഐടിയിലെ സൊസൈറ്റി ഫോര്‍ ഇനോവേഷന്‍ ആന്‍ ഓന്‍ട്രപ്രണര്‍ഷിപ്പ് മാനേജര്‍ പ്രസാദ് ഷെട്ടി, പുണെയിലെ നിക്ഷേപകരായ വെഞ്ച്വര്‍ സെന്‍റര്‍ ഇന്ത്യയുടെ മാനേജര്‍ ശ്രുതി ദേവസ്ഥലി, അഹമ്മദാബാദ് ഐഐഎമ്മിലെ സെന്‍റര്‍ ഫോര്‍ ഇനോവേഷന്‍ ഇന്‍കുബേഷന്‍ ആന്‍ഡ് ഒന്‍ട്രപ്രണര്‍ഷിപ്പ് വൈസ് പ്രസിഡന്‍റ് വിപുല്‍ പട്ടേല്‍ എന്നിവര്‍ സംസാരിച്ചു.

ഫാബ് ലാബുകളും മേക്കര്‍ സംവിധാനങ്ങളും എന്ന വിഷയത്തില്‍ റിസര്‍ച്ച് ഇനോവേഷന്‍ ഇന്‍കുബേഷന്‍ ഡിസൈന്‍ ലാബ് സിഇഒ ഗൗരംഗ് ഷെട്ടി, ബംഗളുരുവിലെ ആര്‍ട്ട്ലാബ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പവന്‍ കുമാര്‍ ഗുപ്ത, ഡിസൈന്‍ തിങ്കേഴ്സ് ഗ്രൂപ്പിന്‍റെ മാനേജിംഗ് പാര്‍ട്ട്ണര്‍ അദിതി ഗുപ്ത എന്നിവരാണ് സംസാരിച്ചത്.

ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജിലെ കമ്പനികളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. മേക്കര്‍വില്ലേജിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ അവതരണം നടത്തി.

English summary
startup incubators The National Conference started in Kochi
topbanner

More News from this section

Subscribe by Email