Sunday October 20th, 2019 - 2:08:am
topbanner

എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണം 26ന് ആരം​ഭിക്കും

Neethu
എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണം 26ന് ആരം​ഭിക്കും

കാക്കനാട്: എറണാകുളം ജനറല്‍ ആശുപത്രിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരി 26 ന് ആരംഭിക്കുമെന്ന് ആശുപത്രി വികസനസമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഇന്‍കെല്‍ സമര്‍പ്പിച്ച പദ്ധതിരേഖയില്‍ 76.5 കോടി രൂപയ്ക്കാണ് കിഫ്ബിയുടെ അംഗീകാരം ലഭിച്ചത്.

18 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാകും. നിലവില്‍ ആരംഭിച്ചിട്ടുള്ള ഇലക്ട്രിക്കല്‍ ജോലികള്‍ മാര്‍ച്ചോടെ പൂര്‍ത്തിയാകും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എയര്‍കണ്ടിഷന്‍ ചെയ്ത 7127 ചതുരശ്ര മീറ്ററിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റിബ്ലോക്ക്, 2011 ചതുരശ്ര മീറ്ററിലുള്ള കാന്‍സര്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണമാണ് ആരംഭിക്കുന്നത്. എട്ട് നിലയുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ 187 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. ആറ് ഓപറേഷന്‍ തീയേറ്ററുകള്‍, തീവ്രപരിചരണവിഭാഗങ്ങള്‍, വാര്‍ഡുകള്‍, ഐസിയു, എന്‍ഡോസ്‌കോപി യൂണിറ്റ് എന്നിവ ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. അഞ്ച് നിലകളുള്ള കാന്‍സര്‍ ബ്ളോക്കില്‍ 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

ഇലക്ട്രിക്കല്‍ ജോലികള്‍, സിവില്‍, പ്ലംബിംഗ് ജോലികള്‍ എന്നിവയ്ക്കുളള ഇ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 1.08 കോടിയും സിവില്‍, പ്ലംബിംഗ് ജോലികള്‍ക്ക് 28.69 കോടി രൂപയ്ക്കുമാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഉപകരണങ്ങളടക്കമുള്ള ചികിത്സാ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അതാത് വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മേല്‍നോട്ടവുമുണ്ടാകും.

ജില്ല കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ഇന്‍കെല്‍ സിഇ പ്രൊജക്ട് മാനേജര്‍ പ്രേംകുമാര്‍ ശങ്കര പണിക്കര്‍, ഡിജിഎം വിജയകുമാര്‍, സീനിയര്‍ മാനേജര്‍ എസ്. മീര, മാനേജര്‍ ഇലക്ട്രിക്കല്‍ സറീന, എച്ച്എംസി ഉപദേശക സമിതി അംഗം ഡോ. ജുനൈദ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: kakkanad, hospital, building
English summary
start of super speciality building in kakkanad general hospital
topbanner

More News from this section

Subscribe by Email