Sunday August 25th, 2019 - 11:45:pm
topbanner
topbanner

തിരഞ്ഞെടുപ്പിനു പിന്നാലെ, ബിജെപിയിൽ പെ‍ാളിച്ചെഴുത്തിന് ആർഎസ്എസ്

Anusha Aroli
തിരഞ്ഞെടുപ്പിനു പിന്നാലെ, ബിജെപിയിൽ പെ‍ാളിച്ചെഴുത്തിന് ആർഎസ്എസ്

പാലക്കാട്:തിരഞ്ഞെടുപ്പു വിലയിരുത്തലിനു ചേർന്ന ആർഎസ്എസ് നേതൃയേ‍ാഗത്തിൽ ബിജെപിയുടെ പ്രവർത്തനഘടനയിലും രീതിയിലും അടിമുടി മാറ്റത്തിനു നിർദേശം. തിരഞ്ഞെടുപ്പുകാലത്തു ചില നേതാക്കളുടെ അനവസരത്തിലുള്ള പ്രസ്താവനകളും പ്രസംഗത്തിലെ പ്രയേ‍ാഗങ്ങളും പ്രവർത്തകർക്കു ബുദ്ധിമുട്ടും അസ്വസ്ഥതയും ഉണ്ടാക്കിയതായി എറണാകുളത്തെ യേ‍ാഗത്തിൽ വിമർശനമുയർന്നു.

ജനങ്ങളിൽ ആരെയും അകറ്റുകയല്ല, എല്ലാവരെയും ഉൾക്കെ‍ാള്ളുന്ന സമീപനമാണു വേണ്ടത്. ‌താഴെത്തട്ടിലുളള പ്രവർത്തകർക്കു പരിഗണന നൽകണം. ശബരിമലവിഷയം പ്രത്യേക ശ്രദ്ധ നൽകിയ മണ്ഡലങ്ങളിൽ സംഘം പ്രചാരണത്തിനു സംവിധാനം ഉണ്ടാക്കിയതും വലിയ മുന്നേറ്റത്തിനു സഹായിച്ചുവന്നാണു ആർഎസ്എസ് വിലയിരുത്തൽ.എല്ലാ മണ്ഡലങ്ങളിലും സംഘവും ബിഎംഎസ് ഉൾപ്പെടെ പരിവാർ സംഘടനകളും സജീവമായി.

പഞ്ചായത്തുതലം മുതൽ പാർട്ടിയിൽ പെ‍ാളിച്ചെഴുത്തുവേണെന്നാണു അഭിപ്രായം. സ്ഥാനാർഥി നിർണയം മുതലുണ്ടായ അസ്വാരസ്യങ്ങൾ ഉൾപ്പെടെ കണക്കിലെടുത്താണ് ആർഎസ്എസിന്റെ ഈ നീക്കമെന്നാണു സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ചും ചർച്ചചെയ്തു. ബൂത്തുതലത്തിൽ സംഘടന ശേഖരിച്ച കണക്കിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തു കുമ്മനം രാജശേഖരന് 20,000 വേ‍ാട്ടുകളിലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണു വിലയിരുത്തൽ. മെ‌ാത്തം 4 ലക്ഷം വരെ വേ‍‍ാട്ടുകൾ ലഭിക്കാനാണു സാധ്യത.

ബിജെപിക്കെതിരെ എൽഡിഎഫും യുഡിഎഫും തമ്മിലുണ്ടാക്കിയ അവിശുദ്ധബന്ധം മറികടന്നു കുമ്മനത്തിന്റെ വിജയ സാധ്യത ഉറപ്പിച്ചതായി വിലയിരുത്തുമ്പേ‍ാഴും മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായെന്ന ആശങ്കയും യേ‍ാഗത്തിൽ ഉയർന്നു. പത്തനംതിട്ടയിൽ വിജയം ഉറപ്പാക്കിയ കെ.സുരേന്ദ്രനു 10,000 വേ‍ാട്ടുകളിലധികം ഭൂരിപക്ഷം ലഭിക്കും. തൃശൂരിൽ യുഡിഎഫും ബിജെപിയും ഒപ്പത്തിനെ‍ാപ്പമാണ്. പാലക്കാട് 2.75 ലക്ഷം, ആറ്റിങ്ങലിൽ 2.50 ലക്ഷം, കേ‍ാട്ടയത്ത് 2.75 ലക്ഷം വരെയും വേ‍ാട്ടുകൾ പിടിക്കും. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണം ഉണ്ടായതായും യേ‍ാഗം അവകാശപ്പെട്ടു.

Read more topics: rss, restructure, bjp, after, election
English summary
After the elections, the RSS is for split in the BJP
topbanner

More News from this section

Subscribe by Email