Monday August 19th, 2019 - 7:45:am
topbanner
topbanner

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കല്ലിടുക്കില്‍ വീണ്ടും വാഹനാപകടം : വയോധികന്‍ മരിച്ചു

princy
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കല്ലിടുക്കില്‍ വീണ്ടും വാഹനാപകടം : വയോധികന്‍ മരിച്ചു

തൃശ്ശൂർ:വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ പട്ടിക്കാട് കല്ലിടുക്കില്‍ ട്രെയിലര്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തെക്കുംപാടം പൂവന്‍ചിറ മരതൂര്‍ വീട്ടില്‍ എം.എസ്. മാത്യു (76) വാണ് മരിച്ചത്. തെക്കുംപാടത്തുനിന്ന് പട്ടിക്കാട്ടേക്ക് വരികയായിരുന്നു മാത്യു. സ്‌കൂട്ടറില്‍ ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ തൃശൂരില്‍നിന്ന് കര്‍ണാടകയിലേക്ക് പോകുകയായിരുന്ന ട്രാക്‌സ് ജീപ്പ് വന്നിടിക്കുകയായിരുന്നു.

അപകടത്തില്‍ റോഡില്‍ തലയടിച്ചുവീഴുകയായിരുന്നു മാത്യു. തലയില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റ് തെറിച്ചുപോയി. അതിനാല്‍ തലയ്ക്ക് പരുക്കുപറ്റുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ബ്ലസി, ബെറ്റ്‌സി, ബിവര്‍ലി. മരുമക്കള്‍: ജോണി, സജി, ജോബി.കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇവിടെ നാലാമത്തെ അപകടമരണമാണ് നടക്കുന്നത്. അത്യന്തം അപകടമേഖലയായിട്ടും ഇവിടെ ആവശ്യത്തിനു സിഗ്നല്‍ ലൈറ്റുകളില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

പ്രദേശത്ത് അടിപ്പാത വേണമെന്നും ആവശ്യമുണ്ട്. എന്നാല്‍ വേണ്ടപ്പെട്ട അധികാരികള്‍ ഇവരുടെ ആവശ്യത്തെ ഗൗനിക്കുന്നില്ല. തെക്കുംപാടം, മഞ്ഞക്കുന്ന്, താണിപ്പാടം, മയിലാട്ടുംപാറ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നു പട്ടിക്കാട്ടേക്കും തൃശൂരിലേക്കും പോകാന്‍ ഉപയോഗിക്കുന്നത് ഈ വഴിയാണ്. അതിനാല്‍ നിരവധിപേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കൂടാതെ സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങളും ഇതുവഴി പോകുന്നു.അപകടം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ നിലവിലുള്ള ക്രോസിങ് അടച്ചുകെട്ടാന്‍ പീച്ചി പോലീസ് തീരുമാനിച്ചിരിക്കുകയാണ്. ചീഫ് വിപ്പ് കെ. രാജനും തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപനും പ്രശ്‌നത്തില്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

English summary
road accident in Vadakkanchery - Mannuthi National Highway
topbanner

More News from this section

Subscribe by Email