Monday April 6th, 2020 - 1:43:am
topbanner

തൃശ്ശൂരിലെ ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളം നവീകരണത്തിന് തുടക്കമായി

Anusha Aroli
തൃശ്ശൂരിലെ ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളം നവീകരണത്തിന് തുടക്കമായി

തൃശൂർ :ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളം നവീകരണത്തിന് തുടക്കം. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു. ജലസ്രോതസുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെസംസ്ഥാന കൃഷി വകുപ്പും കെ.എൽ.ഡി.സിയും ചേർന്ന് നബാർഡിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രക്കുളം നവീകരണത്തിന് ഒരു കോടി 60 ലക്ഷമാണ് വിനിയോഗിക്കുന്നത്. 105 മീറ്റർ നീളവും 55 മീറ്റർ വീതിയുമുള്ള കുളത്തിന്റെ ആഴം കൂട്ടി, ചുറ്റും കരിങ്കൽ പാർശ്വഭിത്തി, രണ്ട് കൽപ്പടവ്, കൂടാതെ കുളത്തിന് ചുറ്റും നടപ്പാതയും കൈവരിയും എന്നിവ നിർമ്മിച്ചാണ് നവീകരണം. പദ്ധതി പൂർത്തീകരിക്കുന്നതോടെ കാലവർഷത്തിൽ അധികമായുണ്ടാകുന്ന മഴവെള്ളം സംഭരിക്കുകയും കൂടാതെ ജലസേചന ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും.

 

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ അബീദലി മുഖ്യാതിഥിയായി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ, വൈസ് പ്രസിഡന്റ് എം എസ്മോഹനൻ, മതിലകം പഞ്ചായത്തംഗം സുനിൽ.പി.മോഹനൻ, എസ്.എൻ.പുരം ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.രഘുനാഥ്, കെ.എൽ.ഡി.സി എഞ്ചീനീയർ എ.ജി.ബോബൻ എന്നിവർ പങ്കെടുത്തു.

English summary
renovation in thrissur Sree Krishna temple pool
topbanner

More News from this section

Subscribe by Email